മല്ലിക സുകുമാരൻ കേന്ദ്ര കഥാപാത്രമായ സംഗീത ആല്‍ബം ശ്രദ്ധ നേടുന്നു.

മല്ലിക സുകുമാരന്റെ വേറിട്ട വേഷവുമായി ഒരു സംഗീത ആല്‍ബം. ഒറ്റയ്‍ക്കൊരു വീട്ടില്‍ ഓര്‍മകളുടെ തണലില്‍ താമസിക്കുന്ന ഒരു അമ്മയായിട്ടാണ് മല്ലിക സുകുമാരൻ അഭിനയിച്ചിരിക്കുന്നത്. 'തണല്‍ തേടി' എന്ന സംഗീത ആല്‍ബത്തിനായി ഗാനം ആലപിച്ചതാകട്ടെ ഗായിക സുജാത മോഹൻ. 'ദൂരമറിയാത്ത യാത്ര'.. എന്ന ഗാനമാണ് സംഗീത ആല്‍ബത്തില്‍ ദൃശ്യവത്‍കരിച്ചിരിക്കുന്നത്.

രാജേഷ് ജയകുമാറാണ് 'തണല്‍ തേടി' എന്ന സംഗീത ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ഗായത്രി നായരുടേതാണ് സംഗീതം. വേണു ശശിധരൻ ലേഖയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊഫസര്‍ എ പത്മകുമാരിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

ഡോ. വിപിൻ നായര്‍ നിര്‍മിച്ച സംഗീത ആല്‍ബത്തിന്റെ തിരക്കഥയും എഡിറ്റിംഗും ഡിഐയും നിര്‍വഹിച്ചിരിക്കുന്നതും സംവിധായകൻ രാജേഷ് ജയകുമാറാണ്. അസോസിയേറ്റ് ഡയറക്ഷൻ ജോസ്, ആദര്‍ശ് എന്നിവരാണ്. അസിസ്റ്റന്ര് ഡയറക്ഷൻ നിധീഷ് ബാബുവുമാണ്. കല അഖില്‍ കൃഷ്‍ണൻ.

മല്ലിക സുകുമാരൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'മഹാവീര്യര്‍' ആണ്. നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ 'കലാദേവി' എന്ന കഥാപാത്രമായിട്ടാണ് മല്ലിക സുകുമാരൻ അഭിനയിച്ചത്. മല്ലിക സുകുമാരൻ അഭിനയിച്ചതില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം 'ഗോള്‍ഡ്' ആണ്. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ല. അല്‍ഫോണ്‍സ് പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാര നായികയാകുന്ന ഗോള്‍ഡില്‍ അജ്‍മല്‍ അമീര്‍, കൃഷ്‍ണ ഷങ്കര്‍, ശബരീഷ് വര്‍മ, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, ലാലു അലക്സ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read More: പ്രണയിനിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം, കമന്റുകളുമായി പാര്‍വതിയും മാളവികയും