
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, മലയാളികളെ ഒന്നാകെ കയ്യിലെടുത്ത താരമാണ് അജു വർഗീസ്. കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച അജു തനിക്ക് ക്യാരക്ടർ റോളുകളും വശമാണെന്ന് ഓരോ നിമിഷവും തെളിയിച്ചു കൊണ്ടിരിക്കയാണ്. നിലവിൽ ഒട്ടനവധി സിനിമകൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ അവസരത്തിൽ ഇന്നത്തെ കാലത്തെ സിനിമകളെ കുറിച്ചും സന്തോഷ് പണ്ഡിറ്റിനെ കുറിച്ചും അജു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ആർക്കും സിനിമ ചെയ്യാം എന്നുള്ള ധൈര്യം നൽകിയതിൽ മുൻപന്തിയിലുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ് എന്ന് അജു വർഗീസ് പറയുന്നു. സോഷ്യൽ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്ത് ഒരു സിനിമ തിയറ്ററിൽ ഇറക്കി വിജയം കൈവരിച്ച ആളാണ് അദ്ദേഹമെന്നും അജു പറഞ്ഞു.
"ഇന്ന് ആർക്കും സിനിമ എടുക്കാം എന്ന ധൈര്യം മലയാളികൾക്ക് നൽകിയതിൽ പ്രമുഖ വ്യക്തിയായി ഞാൻ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. ആ ധൈര്യം. തിയറ്ററിൽ ഇറക്കി ഹിറ്റാക്കി. എന്ന്? അന്ന്.. സോഷ്യൽ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്താണിത്. അദ്ദേഹമത് ചെയ്ത് ധൈര്യം കിട്ടിയപ്പോഴാണ് മൊബൈലിൽ വരെ സിനിമ എത്താൻ കാരണമായത്. ഇന്നത് എത്തിയും കഴിഞ്ഞു. കണ്ടന്റ് സംസാരിക്കുന്ന കാലമാണിത്", എന്നാണ് അജു വർഗീസ് പറഞ്ഞത്.
2011ൽ ആണ് കൃഷ്ണനും രാധയും എന്ന പേരിൽ ആദ്യമായി സന്തോഷ് പണ്ഡിറ്റ് ഒരു സിനിമ ചെയ്യുന്നത്. ഛായാഗ്രഹണം ഒഴികെ ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് ആയിരുന്നു. റിലീസിന് മുൻപ് വന്ന ചിത്രത്തിലെ ഗാനങ്ങളും പ്രമോഷൻ മെറ്റീരിയലുകളും ട്രോളുകൾക്കും വിമർശനങ്ങളും പാത്രമായെങ്കിലും ആദ്യ ദിനം ഹൗസ് ഫുൾ ഷോകൾ വരെ നടന്നിരുന്നുവെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിയിലെ ഒരു തിയറ്ററിന് മുന്നിൽ തടിച്ചു കൂടിയ ആളുകളെ നിയന്ത്രിക്കാൻ പൊലീസ് വരെ ഇടപെട്ടു. ആദ്യ ഒരാഴ്ചയിൽ ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം 5ലക്ഷം ബജറ്റിൽ ഇറങ്ങിയ ഈ സിനിമ 2 കോടി കളക്ഷൻ നേടിയെന്നാണ് പറയുന്നത്.
കൃഷ്ണനും രാധയ്ക്കും ശേഷം സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, ഉരുക്കു സതീഷന്‍, ഒരു സിനിമാക്കാരന്‍, ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍, ആതിരയുടെ മകൾ അഞ്ജലി തുടങ്ങിയ സിനിമകളും സന്തോഷ് പണ്ഡിറ്റിന്റേതായി റിലീസ് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ