'അന്ന് കളർ സിനിമകൾക്ക് മുന്നിൽ തകർന്ന് വീണു, ഇന്ന് കളർ സിനിമകൾക്കിടയിൽ ഒരു ബ്ലാക്ക്‌ & വൈറ്റ്‌ സിനിമ തരംഗമായി'

Published : Mar 02, 2024, 04:41 PM IST
'അന്ന് കളർ സിനിമകൾക്ക് മുന്നിൽ തകർന്ന് വീണു, ഇന്ന് കളർ സിനിമകൾക്കിടയിൽ ഒരു ബ്ലാക്ക്‌ & വൈറ്റ്‌ സിനിമ തരംഗമായി'

Synopsis

എന്റെ ഗ്രാമം എന്ന സിനിമയാണ് മലയാളത്തിലെ അവസാനത്തെ ബ്ലാക് ആൻഡ് വൈറ്റ് സിനിമയെന്നും എന്നാൽ ആ വേളയിൽ കളർ സിനിമകൾ വന്നതിനാൽ ചിത്രം പരാജയം നേരിട്ടുവെന്നും സമദ് പറയുന്നു.

'ഭ്രമയു​ഗം' എന്ന മമ്മൂട്ടി ചിത്രം റിലീസ് ചെയ്തത് ഒരു പരീക്ഷണാർത്ഥം കൂടി ആയിരുന്നു. എല്ലാ സാങ്കേതിക വിദ്യകളും ഒരു വിളിപ്പാടകലെ ഉള്ള ഈ കാലഘട്ടത്തിൽ പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു സിനിമ റിലീസ് ചെയ്യുക എന്നത് ചെറിയ കാര്യമല്ലതാനും. ഒടുവിൽ നല്ല സിനിമ ആണെങ്കിൽ കളറോ ബ്ലാക്ക് ആൻഡ് വൈറ്റോ അതിനെ ബാധിക്കില്ലെന്ന് തെളിയിച്ചുകൊണ്ട് വിജയ​ഗാഥ രചിക്കുന്ന കാഴ്ചയാണ് മലയാളികൾ ഒന്നടങ്കം കണ്ടത്. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടി കഴിഞ്ഞു. ഈ അവസരത്തിൽ ഭ്രമയുഗത്തിന്റെ ഓവർസീസ് സ്വന്തമാക്കിയിരിക്കുന്ന ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ സമദ് മമ്മൂട്ടി ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

എന്റെ ഗ്രാമം എന്ന സിനിമയാണ് മലയാളത്തിലെ അവസാനത്തെ ബ്ലാക് ആൻഡ് വൈറ്റ് സിനിമയെന്നും എന്നാൽ ആ വേളയിൽ കളർ സിനിമകൾ വന്നതിനാൽ ചിത്രം പരാജയം നേരിട്ടുവെന്നും സമദ് പറയുന്നു. അന്ന് കളർ സിനിമകൾക്കിടയിൽ ബ്ലാക്ക്‌ ആൻഡ് വൈറ്റ്‌ തകർന്ന് വീണപ്പോൾ ഇന്ന് കളർ സിനിമകൾക്കിടയിൽ ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ്‌ സിനിമ തരംഗമായിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. തങ്ങൾക്ക് ഓവർസീസ് അവകാശം നൽകിയ മമ്മൂട്ടിയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും സമദ് അറിയിച്ചു. 

"മലയാളത്തിലെ അവസാന Black n White സിനിമയായി രേഖപ്പെടുത്തപ്പെട്ടിരുന്നത്‌ 1984 ൽ പുറത്തിറങ്ങിയ “എന്റെ ഗ്രാമം" എന്ന സിനിമയായിരുന്നു.. മികച്ച കഥയും താരങ്ങളുമുണ്ടായിട്ടും.. 'കൽപാന്ത കാലത്തോളം' എന്ന സൂപ്പർഹിറ്റ്‌ ഗാനമുണ്ടായിട്ടും.. ആ സിനിമ തീയറ്ററുകളിൽ പരാജയമായി.. കാരണമെന്തെന്നോ..ആ സമയം മലയാള സിനിമ വർണ്ണങ്ങളിലേക്ക്‌ മാറിയിരുന്നു.. അങ്ങനെ കളർ സിനിമകൾക്കിടയിൽ വന്ന അവസാന ബ്ലാക്ക്‌ & വൈറ്റ്‌ സിനിമ പരാജയമായി.. അതിനും 10 വർഷങ്ങൾക്ക്‌ മുന്നേ സിനിമയിലെത്തിയ ഒരു മനുഷ്യൻ ആ സമയങ്ങളിൽ ബ്ലാക്ക്‌ & വൈറ്റ്‌ സിനിമകളിലൂടെ കളറിലേക്ക്‌ കയറി പിന്നീടുള്ള കാലം അയാളുടേതുകൂടിയായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു.. 

40 വർഷങ്ങളിക്കിപ്പുറം മലയാളത്തിന്റെ മെഗാ സ്റ്റാറായി തലയുയർത്തി നിൽക്കുന്ന ആ മനുഷ്യൻ വീണ്ടും ഒരു ബ്ലാക്ക്‌ & വൈറ്റ്‌ ചിത്രത്തിന്‌ കൈ കൊടുത്തു..! 3 താരങ്ങളുമായി വന്ന ആ ബ്ലാക്ക്‌ & വൈറ്റ്‌ സിനിമ മലയാളത്തിന്റെ അന്തസ്സുയർത്തിയ ബ്ലോക്ക്‌ ബസ്റ്ററായി ലോകം മുഴുവൻ ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നു.. അന്ന് കളർ സിനിമകൾക്കിടയിൽ ബ്ലാക്ക്‌ & വൈറ്റ്‌ തകർന്ന് വീണപ്പോൾ ഇന്ന് കളർ സിനിമകൾക്കിടയിൽ ഒരു ബ്ലാക്ക്‌ & വൈറ്റ്‌ സിനിമ തരംഗമായിരിക്കുന്നു..ഭ്രമയുഗം..!!

ഇനി അഭിനയിക്കണ്ടെന്ന് തീരുമാനിച്ചു, ഇഷ്ടം കൂടുതൽ മമ്മൂട്ടിയോട്, കാരണവുമുണ്ട്; തുറന്നുപറഞ്ഞ് എം എം മണി

കഴിഞ്ഞ 9 സിനിമകൾ പോലെ തന്നെ ഭ്രമയുഗവും ഓവർ സീസ്‌ വിതരണത്തിനായി ഞങ്ങളെ വിശ്വസിച്ച്‌ ഏൽപ്പിച്ച പ്രിയപ്പെട്ട മമ്മൂക്കക്ക്‌ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ നന്ദി.. 140 തീയറ്ററുകളിൽ GCC‌ റിലീസ്‌ നടന്ന സിനിമ 2 ലക്ഷത്തിലധികം ആളുകളാണ്‌ ഇതുവരെ കണ്ടത്‌. 3 ആഴ്ചകൾക്കിപ്പുറവും 70 തീയറ്ററുകളിൽ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്‌ സിനിമ ഹോൾഡ്‌ ചെയ്യാൻ സാധിക്കുന്നതും ഈ അത്ഭുത വിജയം കൊണ്ട്‌ തന്നെ.  GCC കൂടാതെ UK - Europe, North American Countries, Singapore, Australia, New Zealand തുടങ്ങി 35 രാജ്യങ്ങളിൽ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്‌ ഈ സിനിമ റിലീസ്‌ ചെയ്യാനായതും അവിടെയൊക്കെ അത്ഭുത വിജയം തുടരുന്നതും മമ്മൂക്കയുടെയും പ്രേക്ഷകരുടെയും നല്ല സിനിമയുടെയും സിനിമാ പ്രവർത്തകരുടെയും വിജയം തന്നെയാണ്  ഇതിനോടകം 3M $ Worldwide collection നേടിയ ചിത്രം വിജയ ഗാഥ തുടരുകയാണ് ! ഈ മഹാവിജയത്തിന്റെ ഭാഗമായ ഏവർക്കും ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിനു വേണ്ടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു…", എന്നാണ് സമദ് കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ