
'സ്ത്രീപദം', 'കസ്‍തൂരിമാൻ' തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്‍ത് ജനപ്രീതി നേടിയ താരമാണ് ആലിസ് ക്രിസ്റ്റി ഗോമസ്. ഇപ്പോൾ സി കേരളത്തിലെ 'മിസിസ് ഹിറ്റ്ലർ' എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്. അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച താരം കൂടിയാണ് ആലിസ്. ആലിസിന്റെ കുട്ടിത്തവും സംസാരവുമെല്ലാം ആരാധകരുടെ ഇഷ്‍ടം പിടിച്ചു പറ്റുന്നവയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ജനങ്ങൾക്ക് പരിചിതമാണ്. അടുത്തിടെയായി ഭർത്താവ് സജിനുമൊത്താണ് ആലിസിന്റെ റീൽസ്യ
ഇപ്പോൾ നീലക്കുറിഞ്ഞി കാണാൻ പോയ വിശേഷങ്ങളുമായാണ് ആലിസ് വന്നിരിക്കുന്നത്. റീൽസ് കണ്ട് നീലക്കുറിഞ്ഞി കാണാൻ പോയതാണെന്നാണ് ആലിസും സജിനും പറയുന്നത്. എന്നാൽ റീൽസിൽ കാണുന്നത് പോലെയേ അല്ല സത്യാവസ്ഥ എന്ന് വീഡിയോ പങ്കുവെച്ച് ഇരുവരും പറയുന്നു. കാഴ്ച്ചക്കാർ ഏറെയാണെന്നും അതിനിടയിൽ സ്വസ്ഥമായൊരു ചിത്രം എടുക്കാൻ പോലും ബുദ്ധിമുട്ടാണെന്നാണ് താരത്തിന്റെ പക്ഷം. അതേ പോലെ തണുപ്പും വെയിലും അസഹനീയമാണെന്നും വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോൾ നീലക്കുറിഞ്ഞിയുടെ ഭംഗി കുറഞ്ഞതായും പൂവുകൾ കരിയാൻ തുടങ്ങുന്നതിനാൽ വന്ന് കാണാൻ താൽപര്യമുള്ളവർ ഒരാഴ്ച്ചക്കുള്ളിലെങ്കിലും വരണമെന്നാണ് ഇവരുടെ അഭിപ്രായം. സത്യസന്ധമായ റിവ്യൂ എന്നാണ് പ്രേക്ഷകർ കമ്മന്റ് ചെയ്യുന്നത്.
കുടുംബങ്ങൾ ആലോചിച്ച് ഉറപ്പിച്ചതാണ് സജിന്റെയും ആലിസിന്റെയും വിവാഹം.
തങ്ങൾ പെർഫക്ട് കപ്പിൾസ് ആയത് കല്യാണത്തിന് ശേഷമാണെന്നാണ് ആലിസും സജിനും പറയുന്നത്. പ്രണയിക്കുന്ന സമയത്ത് ഫോണിലൂടെ വിളിച്ച് എന്നും വഴക്ക് കൂടുമായിരുന്നു. പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവും. പക്ഷെ അപ്പോഴൊക്കെ കല്യാണത്തിന് ശേഷമേ നിനക്ക് എന്നെ മനസ്സിലാവൂ എന്നാണ് ഇച്ചായൻ പറയാറുള്ളത്. അതൊക്കെ സത്യമാണെന്ന് കല്യാണത്തിന് ശേഷം മനസിലായി. ഇപ്പോൾ ഞങ്ങൾ തമ്മിലുള്ള വഴക്ക് ഒരുപാട് കുറഞ്ഞെന്നാണ് ആലിസ് പറയുന്നത്.
Read More: വമ്പൻ പ്രഖ്യാപനവുമായി മോഹൻലാല്‍, അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം