Allu Arjun : മദ്യ കമ്പനിയുടെ പരസ്യത്തിന് 'നോ' പറഞ്ഞ് അല്ലു അര്‍ജുന്‍; നിരസിച്ചത് കോടികളുടെ ഓഫർ

Published : Aug 13, 2022, 09:08 AM IST
Allu Arjun : മദ്യ കമ്പനിയുടെ പരസ്യത്തിന് 'നോ' പറഞ്ഞ് അല്ലു അര്‍ജുന്‍; നിരസിച്ചത് കോടികളുടെ ഓഫർ

Synopsis

പത്ത് കോടി രൂപയുടെ ഓഫര്‍ ആണ് അല്ലു അർജുൻ നിരസിച്ചിരിക്കുന്നതെന്നാണ് വിവരം.

തെന്നിന്ത്യൻ സൂപ്പർ താരമാണ് അല്ലു അർജുൻ. സിംഹക്കുട്ടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ആര്യയിലൂടെ മലയാളികളുടെയും പ്രിയതാരമായി മാറി. ലോകമെമ്പാടുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്.  ഇപ്പോഴിതാ ഒരു മദ്യ കമ്പനിയുടെ പരസ്യത്തിൽ നിന്നും താരം പിന്മാറിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. 

പത്ത് കോടി രൂപയുടെ ഓഫര്‍ ആണ് അല്ലു അർജുൻ നിരസിച്ചിരിക്കുന്നതെന്നാണ് വിവരം. താൻ ഈ പരസ്യത്തിൽ അഭിനയിച്ചാൽ ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് കോടികളുടെ ഓഫർ അല്ലു വേണ്ടെന്ന് വച്ചിരിക്കുന്നത്. 

അടുത്തിടെ ഒരു പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയിരുന്നു. ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു. കോടികളാണ് കമ്പനി അല്ലുവിന് വാഗ്‍ദാനം ചെയ്‍തത്. രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അല്ലു ഈ തീരുമാനം എടുത്തതെന്ന് താരവുമായി ബന്ധപ്പെച്ച അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചുള്ള പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ അല്ലു അർജുനെതിരെ നേരത്തെ പരാതി വന്നിരുന്നു. പരസ്യം സമൂഹത്തിൽ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു സാമൂഹിക പ്രവർത്തകനാണ് പരാതി നൽകിയത്. 

പുഷ്‍പ 2ല്‍ 'വിക്രം' കോമ്പോ! അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ഫഹദിനൊപ്പം വിജയ് സേതുപതി

അതേസമയം, പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ ഇപ്പോൾ. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തമിഴില്‍ നിന്ന് വിജയ് സേതുപതിയും എത്തുന്നുവെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. പുഷ്പ സംവിധായകന്‍ സുകുമാറിന്‍റെ അടുത്ത സുഹൃത്താണ് വിജയ് സേതുപതി. ബോക്സ് ഓഫീസിൽ തിളങ്ങിയ പുഷ്പ പല റെക്കോർഡുകളും തിരുത്തി കുറിച്ചിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക ആയി എത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു