Kudukku 2025: കൃഷ്ണ ശങ്കറിന്റെ നായികയായി ദുർ​ഗ; 'കുടുക്ക് 2025' റിലീസ് തിയതിയിൽ മാറ്റം

Published : Aug 13, 2022, 08:33 AM ISTUpdated : Aug 13, 2022, 08:37 AM IST
Kudukku 2025: കൃഷ്ണ ശങ്കറിന്റെ നായികയായി ദുർ​ഗ; 'കുടുക്ക് 2025' റിലീസ് തിയതിയിൽ മാറ്റം

Synopsis

'അ​ള്ള് ​രാ​മേ​ന്ദ്ര​ന്' ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്.

കൃ​ഷ്ണ​ ​ശ​ങ്ക​റിനെ നായകനാക്കി ബി​ല​ഹ​രി​ സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025'ന്റെ റിലീസ് മാറ്റി. ഓ​ഗസ്റ്റ് 25 ആണ് പുതുക്കിയ തിയതി. ഓ​ഗസ്റ്റ് 19ന് ദുർ​ഗ കൃഷ്ണ നായികയായി എത്തുന്ന ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ദുർ​ഗ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

'ഹായ് സുഹൃത്തുക്കളെ.. ഞങ്ങളുടെ ‘കുടുക്ക് 2025’ എന്ന സിനിമയുടെ റിലീസ് തിയതി 2022 ഓഗസ്റ്റ് 25-ലേക്ക് മാറ്റിയതായി നിങ്ങളെ അറിയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഈ കാലതാമസത്തിൽ നിങ്ങളെ നിരാശരാകാന്‍ ഞങ്ങൾ അനുവദിക്കുന്നില്ല. സിദ്ധ് ശ്രീറാമിന്റെയും ഭൂമിയുടെയും വോക്കലുകളോട് കൂടിയ ‘മാരൻ’ എന്ന തമിഴ് ഗാനം ഞങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്നു.. ഉടൻ വരുന്നു', എന്നാണ് റിലീസ് തിയതി പങ്കുവച്ച് കൊണ്ട് ​ദുർ​ഗ കുറിച്ചത്. 

'അര്‍ജുനെ പോലെ ഭാര്യയുടെ ജോലിയോട് ബഹുമാനമുള്ള എത്ര പേരുണ്ട്'; ദുര്‍ഗക്ക് പിന്തുണയുമായി കൃഷ്ണ ശങ്കര്‍

കൃ​ഷ്ണ​ ​ശ​ങ്ക​റിന്റെ വ്യത്യസ്ത ​ഗെറ്റപ്പുകൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് കുടുക്ക്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുളള ​ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും താരത്തിന് ലഭിച്ചത്.  ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പാട്ടുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. 

'അ​ള്ള് ​രാ​മേ​ന്ദ്ര​ന്' ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

കുടുക്കിലെ ഒരു​ഗാന രം​ഗവുമായി ബന്ധപ്പെട്ട് നടി  ദുർ​ഗയ്ക്ക് എതിരെ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് രം​ഗങ്ങളായിരുന്നു ഇതിന് കാരണം. ഇക്കാര്യത്തിൽ പ്രതികരണവുമായി കൃഷ്ണ ശങ്കറും ദുർ​ഗയുടെ ഭർത്താണ് അർജുൻ രവീന്ദ്രനും രം​ഗത്തെത്തിയിരുന്നു. കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവർക്ക് ഒരു ലോഡ് പുച്ഛമാണ് ഉത്തരമായി നൽകാനുള്ളതെന്നാണ് അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് തന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും അർജുൻ കുറിച്ചിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സെന്‍സര്‍ പ്രതിസന്ധിക്കിടെ 'ജനനായകന്' മുന്നില്‍ മറ്റൊരു കുരുക്കും; നട്ടംതിരിഞ്ഞ് നിര്‍മ്മാതാക്കള്‍
'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട