
കുഞ്ചാക്കോ ബോബനെ(Kunchacko Boban) നായകനായിക്കി അജയ് വാസുദേവ്(Ajai Vasudev ) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. അജയ് തന്നെയാണ് പോസ്റ്റർ ഫോസ്‌ബുക്കിലൂടെ റിലീസ് ചെയ്തത്. 'പകലും പാതിരാവും'(Pakalum Pathiravum) എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം വാഗമണ്ണിൽ നടക്കുന്നതായി അജയ് അറിയിച്ചു.
അജയ് വാസുദേവിന്റെ വാക്കുകൾ
എന്റെ നാലാമത്തെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിങ്ങളുടെ മുന്നിലേക്ക്. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ സർ നിർമിച്ച് നിഷാദ് കോയയുടെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ, രജിഷ വിജയൻ,ഗോകുലം ഗോപാലൻ സർ, തമിഴ് (ജയ് ഭീം ) മനോജ് കെ. യു, സീത എന്നിവർ അഭിനയിക്കുന്ന ' പകലും പാതിരാവും ' ചിത്രീകരണം സർവശക്തന്റെ അനുഗ്രഹത്താൽ വാഗമണ്ണിൽ നടക്കുന്നു. Co പ്രൊഡ്യൂസർ വി സി പ്രവീൺ, ബൈജു ഗോപാലൻ, എല്ലാത്തിനും കൂടെ നിക്കുന്ന എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ചേട്ടനും പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ഛായാഗ്രഹണം: ഫായിസ് സിദ്ധീഖ്, സംഗീതം: സ്റ്റീഫൻ ദേവസി,എഡിറ്റർ: റിയാസ് ബദർ,കല സംവിധാനം: ജോസഫ് നെല്ലിക്കൽ,മേക്കപ്പ്: ജയൻ, ഡിസൈൻ: കൊളിൻസ്, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രകാരി, ചീഫ് അസോസിയേറ്റ്: മനീഷ് ബാലകൃഷ്ണൻ, സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി.