'പലതും അടക്കിപ്പിടിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്'; രവി മോഹൻ വിഷയത്തിൽ പ്രതികരിച്ച് അമേയ നായർ

Published : May 18, 2026, 12:08 PM IST
Ameya Nair, Ravi Mohan

Synopsis

രവി മോഹൻ വിഷയത്തില്‍ മിനിസ്‍ക്രീൻ താരം അമേയ നായര്‍.

തമിഴ് നടൻ രവി മോഹന്റെ (ജയം രവി) വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും അതിനെ തുടർന്നുണ്ടായ പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുയിരുന്നു. അടുത്തിടെ രവി നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ തന്റെ അകന്നു കഴിയുന്ന ഭാര്യ ആരതി രവിക്കെതിരെ രവി മോഹൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മാധ്യമപ്രവർത്തകർക്കുമുമ്പിൽ വിങ്ങിപ്പൊട്ടി സംസാരിച്ച രവി മോഹന്റെ വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിനിസ്ക്രീൻ താരം അമേയ നായർ.

അമേയയുടെ വാക്കുകൾ: ''രവി മോഹന്റെ വീഡിയോ കാണുമ്പോള്‍ തന്നെ അറിയാം, അദ്ദേഹം ഹൈലി ഡിപ്രഷനാണ്. ആളുടെ മുഖത്ത് നോക്കിയാല്‍ അത് മനസിലാവും. ഡൊമസ്റ്റിക് അബ്യൂസസ് ഇന്നത്തെ ജനറേഷനിലുള്ള പുരുഷന്‍മാരും അനുഭവിക്കുന്നുണ്ട്. മെന്റലി, ഇമോഷണലി, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളിംഗ് മാര്യേജ് ലൈഫില്‍ ഇന്ന് പുരുഷന്‍മാരും അനുഭവിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതിന്റെയെല്ലാം തെളിവ് ന‍ൽകിയാൽ അദ്ദേഹത്തിന് എളുപ്പത്തിൽ ഡിവോഴ്‌സ് ലഭിച്ചേക്കും.

ഞാന്‍ ഡിവോഴ്‌സായ ടൈമില്‍, ഞാനൊരു സെലിബ്രിറ്റിയായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ സ്ട്രഗിളിംഗ്‌സ് ആരും കണ്ടിട്ടില്ല. ഞാനും വളരെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തിയ ഒരാളാണ്. വേറൊരാളുടെ ലൈഫില്‍ പോയിട്ട്, ഒരു അമ്മയുടെയും കുഞ്ഞിന്റെയും ലൈഫ് എടുക്കേണ്ട കാര്യം എനിക്കില്ല. സെപ്പറേറ്റായി നിന്ന്, നശിച്ച്, നാറാണക്കല്ലായി നിന്നൊരു വ്യക്തിക്കാണ് ഞാന്‍ എന്റെ ലൈഫ് കൊടുത്തതെന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് തന്നെ എനിക്കെതിരെ വരുന്ന കല്ലേറുകളൊന്നും ഞാന്‍ കണക്കിലെടുക്കാറില്ല. പക്ഷേ, എല്ലാവരും അങ്ങനെയാവണമെന്നില്ല. അതുകൊണ്ടാണ് ജയം രവിക്ക് മാധ്യമങ്ങളുടെ മുന്നില്‍ വന്ന് മക്കളുടെ കാര്യം പറഞ്ഞ് ആക്രോശിക്കേണ്ടി വന്നത്.

ഇതേ അവസ്ഥയില്‍ ഞാനും എന്റെ പാര്‍ട്‌നറിനെ കണ്ടിട്ടുണ്ട്. ബിഗ് ബോസ് പോലെ വലിയൊരു ഷോയില്‍ കുഞ്ഞിന്റെ കാര്യം എടുത്തിട്ട് എതിര്‍ മത്സരാര്‍ത്ഥി അദ്ദേഹത്തെ ബുള്ളിയിംഗ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അന്ന് അദ്ദേഹം ഇതുപോലെ പൊട്ടിത്തെറിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരവരുടെ ഉള്ളിലെ വിഷമങ്ങളും, പ്രശ്‌നങ്ങളുമൊക്കെ അടക്കിപ്പിടിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ആ നിയമങ്ങൾ കേന്ദ്രത്തിന്റേത്: 'വണ്ടി പ്രാന്തൻമാരോട്' അഖിൽ മാരാർ
ഇനി വേണ്ടത് വെറും അഞ്ച് കോടി, ആ മാന്ത്രിക സംഖ്യയിലേക്ക് അതിരടി