മുറുക്കി ചുവന്ന് ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ- വീഡിയോ

Published : Dec 17, 2022, 11:09 AM IST
 മുറുക്കി ചുവന്ന് ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ- വീഡിയോ

Synopsis

നടി അനശ്വര രാജൻ പങ്കുവെച്ച ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

മലയാളികളുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാാണ് അനശ്വര രാജൻ. സിനിമകള്‍ അധികം ചെയ്‍തിട്ടില്ലെങ്കിലും ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മിയിപ്പിക്കുന്ന നടി. സാമൂഹ്യ മാധ്യമങ്ങളിലും അനശ്വരൻ രാജൻ സജീവമായി ഇടപെടാറുണ്ട്. നടി അനശ്വര രാജന്റെ പുത്തൻ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയാകുന്നത്.

ചുവന്ന ബ്ലൗസ് ധരിച്ച് ബോള്‍ഡ് ലുക്കിലെടുത്ത ഫോട്ടോകള്‍ അനശ്വര രാജൻ തന്നെ പങ്കുവെച്ചിട്ടുണ്ട്. അനശ്വര രാജൻ നായികയാകുന്ന തമിഴ് ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജൻ നായികയാകുന്നത്. ദിവ്യദര്‍ശനി, ഡാനിയലും അഭിനയിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉദയ് മഹേഷാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യത്തെ തിയറ്റര്‍ ചിത്രവുമാണ് ഇത്. അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുന്ന ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യും.

അനശ്വര രാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'മൈക്ക്' ആണ്. വിഷ്‍‍ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. രഞ്‍ജിത്ത് സജീവനാണ് ചിത്രത്തില്‍ നായകൻ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും 'മൈക്കി'ല്‍ അഭിനയിച്ചിരുന്നു.

രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജെ എ എന്റർടൈൻമെന്റിന്റെ ബാനറില്‍ ജോണ്‍ അബ്രഹാം ആണ് 'മൈക്ക്' എന്ന ചിത്രം നിര്‍മിച്ചത്.  ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആയിരുന്നു 'മൈക്കി'ന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതായിരുന്നു ചിത്രം. മോശമല്ലാത്ത പ്രതികരണം ചിത്രം തിയറ്ററുകളില്‍ സ്വന്തമാക്കിയിരുന്നു.

Read More: നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരൻ, '18 പേജെസ്' സെൻസറിംഗ് വിവരങ്ങള്‍ പുറത്ത്

PREV
Read more Articles on
click me!

Recommended Stories

രേഖാചിത്രം മുതൽ കളങ്കാവൽ വരെ; തലയെടുപ്പോടെ മോളിവുഡ്; 2025ലെ മികച്ച 10 മലയാള സിനിമകൾ
അരുണ്‍ വിജയ് നായകനാവുന്ന പുതിയ ചിത്രം; 'രെട്ട തല' ക്രിസ്‍മസ് റിലീസ്