'ഞാൻ ബീഫ് കഴിക്കും, കേരള സ്റ്റോറി ഇഷ്ടമുള്ളവർ കാണട്ടെ, ബിജെപി ആണെങ്കിലും..'; നടൻ കൃഷ്ണ കുമാർ

Published : Mar 07, 2026, 11:23 AM IST
 Krishnakumar

Synopsis

താൻ ബീഫ് കഴിക്കുമെന്നും കേരള സ്റ്റോറി ഇഷ്ടമുള്ളവർ കാണട്ടെ എന്നും കൃഷ്ണ കുമാർ പറയുന്നു.

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൃഷ്ണ കുമാർ. നടനെയും രാഷ്ട്രീയക്കാരനെയുംകാൾ ഉപരി നാല് പെൺമക്കളുടെ, മാതൃകാപരമായ അച്ഛൻ എന്നാണ് കൃഷ്ണ കുമാറിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ ഏത് ആവശ്യത്തിലും സൂപ്പർ ഹീറോയായി നിൽക്കുന്ന കൃഷ്ണ കുമാറിനെ കുറിച്ച് ആഹാനയും ഇഷാനിയും ദിയയും ഹൻസികയും പ്രശംസിച്ച് പറയാറുമുണ്ട്. സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാറില്ലാത്ത അദ്ദേഹം, ബിജെപി ആണെങ്കിലും എല്ലാവരുമായി ഒത്തുപോകുന്ന ആളാണ് താനെന്ന് പറയുകയാണ് ഇപ്പോൾ.

താൻ ബീഫ് കഴിക്കുമെന്നും കേരള സ്റ്റോറി ഇഷ്ടമുള്ളവർ കാണട്ടെ എന്നും കൃഷ്ണ കുമാർ പറയുന്നു. "ബിജെപി ആണെങ്കിലും ഞാൻ എല്ലാവരുമായി ഒത്ത് പോകുന്ന ആളാണ്. ബഷീർ തങ്ങളും ഞാനും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുമിച്ച് ബിസിനസ് ചെയ്തവരാണ്. പുള്ളിക്കുമില്ല പ്രശ്നം എനിക്കും ഇല്ല പ്രശ്നം. അദ്ദേഹം വന്നാൽ എന്റെ വീട്ടിൽ വരും. ആഹാരം കഴിക്കും. അദ്ദേഹത്തിന്റെ വീട്ടിൽ പോകുമ്പോൾ അവിടെന്ന് തരുന്ന ഭക്ഷണം ഞാനും കഴിക്കും. അടുത്ത ചോദ്യം എന്തെന്ന് അറിയാം..ബീഫ് കഴിക്കോ എന്നല്ലേ. ഞാൻ കഴിക്കും", എന്നാണ് കൃഷ്ണ കുമാർ പറയുന്നത്.

"കേരള സ്റ്റോറി ഒരു സിനിമയായിട്ട് കാണൂ. ഏതും സിനിമയായിട്ട് കാണുക. ഇഷ്ടമുള്ളവർ കാണുക. ഇഷ്ടമില്ലെങ്കിൽ കാണണ്ട. ഞാനതെ പറയത്തുള്ളൂ. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടുള്ളൊരു സിനിമ സെൻസർ ബോർഡ് അം​ഗീകരിച്ചിട്ടുണ്ടെങ്കിൽ ഇഷ്ടമുള്ളവർ പോയി കാണട്ടെ. കാണണ്ടാത്തവർ കാണണ്ട. സെന്ഡസർ ബോർഡ് ഏത് സിനിമയെയും അം​ഗീകരിച്ച് കഴിഞ്ഞാൽ പോയി കാണണം. താല്പര്യമുണ്ടെങ്കിൽ. എമ്പുരാൻ ഇറങ്ങിയ സമയത്ത് ഇതുപോലെ വിവാദം ഉണ്ടായിരുന്നു. എനിക്ക് കാണാൻ ആ​ഗ്രഹമില്ലായിരുന്നു ഞാൻ കണ്ടില്ല. അത് തടയണമെന്ന് ഞാൻ പറയാറില്ല. ആവിഷ്കാര സ്വാതന്ത്ര്യമാണ്", എന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഞാൻ തളര്‍ന്നുപോകുമെന്ന് പലരും കരുതി, ആ കേസിനാണ് ആദ്യമായി കോടതിയില്‍ കയറിയത്: മീനാക്ഷി അനൂപ്
ഒടുവില്‍ എല്ലാം കലങ്ങിത്തെളിയുന്നു?, ജനനായകൻ റിവൈസിംഗ് കമ്മിറ്റിയിലേക്ക്, റിലീസ് എപ്പോള്‍?