'അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി'; ഭർത്താവിനെക്കുറിച്ച് കണ്ണു നിറഞ്ഞ് സംസാരിച്ച് അനുമോൾ

Published : Aug 22, 2026, 11:06 AM IST
Anumol

Synopsis

ആദ്യം പ്രപ്പോസ് ചെയ്തത് ഭുവനേഷ് ആണെന്നും അനുമോൾ വെളിപ്പെടുത്തി.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കും വിരാമമിട്ടുകൊണ്ട് അടുത്തിടെയാണ് മിനിസ്ക്രീൻ താരവും ബിഗ് ബോസ് സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേശ് രാജേന്ദിറിനെ ആണ് അനുമോൾ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് അധികം വിവരങ്ങളൊന്നും അനുമോൾ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ പുതിയ വീഡിയോയിൽ ഭർത്താവ് ഭുവനേഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആദ്യം പ്രപ്പോസ് ചെയ്തത് ഭുവനേഷ് ആണെന്നും അനുമോൾ പറയുന്നുണ്ട്. കണ്ണു നിറഞ്ഞാണ് ഭുവനേഷിന്റെക്കുറിച്ച് അനുമോൾ വീഡിയോയിൽ സംസാരിക്കുന്നത്.

''എനിക്ക് തിരുവനന്തപുരം വിട്ടു പോകാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. പുറത്ത് എവിടെ പോയാലും, അത് ജോലിയുടെ ആവശ്യത്തിനായാൽ പോലും എത്രയും പെട്ടന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിക്കും. കൊച്ചിയില്‍ പോയാല്‍ ആദിലയും നൂറയും എപ്പോഴും വഴക്ക് പറയും, അവരുടെ അടുത്ത് നില്‍ക്കുന്നില്ല എന്ന്. എന്നെ സംബന്ധിച്ച് പെട്ടന്ന് ജോലി തീര്‍ത്ത് എനിക്ക് നാട്ടില്‍ തിരിച്ചെത്തണം. ചെറിയൊരു സിറ്റി ആയിരുന്നെങ്കിലും തിരുവനന്തപുരമാണ് എനിക്കിഷ്ടം. തിരുവനന്തപുരം വിട്ട് പോകരുത് എന്ന് എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ ഞാന്‍ അങ്ങോട്ട് പറയുന്നതിന് മുന്‍പേ ഭുവന്‍ ഇങ്ങോട്ട് പറഞ്ഞു, നിന്റെ വീടും അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ ഒക്കെ ഇവിടെയല്ലേ, അതുകൊണ്ട് പുള്ളി തന്നെ ഇങ്ങോട്ടേക്ക് മാറിക്കോളാം എന്ന്. ഞാനും അമ്മയും മാത്രമല്ലേയുള്ളൂ, ഞങ്ങളിങ്ങോട്ട് വരാം എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. മുംബൈ ബേസ്ഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഭുവന്‍, വര്‍ക്ക് ഫ്രം ഹോം ആണ്. അതുകൊണ്ട് കുഴപ്പമില്ല'', അനുമോൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മൂന്നാം വാരത്തില്‍ തുടക്കം, വിദേശ കളക്ഷൻ കണക്കുകള്‍ പുറത്ത്
നൃത്തച്ചുവടുകളുമായി ഷംന കാസിം, സംഗീതം അനിരുദ്ധ്; 'ജയിലർ 2' ലെ 'അല്ല ബോലലോ' ലിറിക്കൽ വീഡിയോ പുറത്ത്