'ബിഗ് ബോസിലെ പണം കൊണ്ട് സിറ്റിയിൽ 25 സെന്റ് സ്ഥലം വാങ്ങി, സ്വർണം മേടിച്ചു'; മനസു തുറന്ന് അനുമോൾ

Published : Aug 08, 2026, 02:46 PM IST
Anumol

Synopsis

ബിഗ് ബോസ്സില്‍ പങ്കെടുക്കാൻ പോകുന്നതിനു മുൻപ് എനിക്ക് വിശ്വാസമുള്ള ഒരു ജോത്സ്യനെ സമീപിച്ചിരുന്നു.

ബിഗ് ബോസ്സിനു ശേഷമുള്ള ജീവിതം പറഞ്ഞ് നടി അനുമോൾ. ഉറ്റസുഹൃത്തായ ലക്ഷ്‍മി നക്ഷത്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം. ഷോയിലൂടെ തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും അനുമോൾ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

''ബിഗ് ബോസിൽ വിജയിച്ചശേഷം ഒരു കാർ കിട്ടി. ആദ്യം വാങ്ങിയ കാർ കിയയാണ്. അതിന് മുമ്പ് ഒരു ആൾട്ടോയാണ് ഉണ്ടായിരുന്നത്. അത് ഇപ്പോഴും വീട്ടിലുണ്ട്. വിറ്റിട്ടില്ല. മുമ്പ് ഒരു വീട് വെച്ചിരുന്നു. അത് എന്റെ സഹോദരിക്ക് വേണ്ടി ഞങ്ങൾ എല്ലാവരും ചേർന്ന് വെച്ച് കൊടുത്ത വീടാണ്. അതിന്റെ ലോണായ മുപ്പത് ലക്ഷത്തെ കുറിച്ചാണ് ഞാൻ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. ബിഗ് ബോസിൽ പോയി സമ്പാദിച്ച പണം കൊണ്ട് ഞാൻ സിറ്റിയിൽ തന്നെ ഒരു 25 സെന്റ് സ്ഥലം വാങ്ങി. പണ്ട് മുതൽ സിറ്റിയിൽ സ്ഥലം വാങ്ങണം, അവിടെ ഒരു വീട് വെക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. സിറ്റിയിൽ സ്ഥലം മേടിക്കുന്നത് ഒരു അസറ്റാണല്ലോ. നല്ലൊരു തുക അതിന് ചിലവായി. പിന്നെ കുറച്ച് സ്വർണം വാങ്ങി. എല്ലാം ബാങ്ക് ലോക്കറിലാണ്. എല്ലാവർക്കും അറിയാമായിരിക്കും, ഒരു രൂപ പോലും കളയാത്ത ആളാണ് ഞാൻ.

ബിഗ് ബോസ് ഷോ കാണാതെയാണ് ഞാൻ പങ്കെടുക്കാൻ പോയത്. അവിടെ ചെന്നപ്പോൾ എന്റെ ഐഡിയ വേവില്ലെന്ന് എനിക്ക് മനസിലായി. ഇപ്പോൾ സംസാരിക്കാനും ആളുകളെ മനസിലാക്കാനും സിറ്റുവേഷൻ ഹാന്റിൽ ചെയ്യാനും ജീവിക്കാനും ഞാൻ പഠിച്ചു. ജോത്സ്യത്തിൽ ഭയങ്കര വിശ്വാസമുള്ളയാളാണ് ഞാൻ. അതുകൊണ്ട് തന്നെ, ഷോയിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപ് എനിക്ക് വിശ്വാസമുള്ള ഒരു ജോത്സ്യനെ സമീപിച്ചിരുന്നു. ഒന്നും നോക്കേണ്ട, പൊയ്ക്കോളൂ കപ്പും കൊണ്ട് വരുമെന്നാണ് അദ്ദേഹം പറഞ്ഞത്'', അനുമോൾ അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഷെല്ലിക്കുമുണ്ടോ ബഷീറിന്‍റെ 'ആദിപുരാതനമായ കിറുക്ക്'; ബഷീറിന്‍റെ 'നീലവെളിച്ചവും' 'ഉന്മാദവും' തമ്മിലെന്ത്?
ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'ഓപ്പറേഷൻ ത്രാൾ' പാക്കപ്പായി