ഭുവന്റെ അമ്മ എനിക്ക് കുഞ്ഞിനെപ്പോലെ, പാവമാണ്; മനസു തുറന്ന് അനുമോൾ

Published : Oct 09, 2026, 11:29 AM IST
Anumol

Synopsis

ഭര്‍ത്താവിന്റെ അമ്മയെ കുറിച്ച് അനുമോള്‍.

അടുത്തിടെയായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനുമോളുടെ വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുവായൂരിൽ വെച്ച് ഇരുവരും വിവാഹിതരായത്. അതിനു മുൻപേ ജൂണിൽ ചെന്നൈയിൽ വെച്ച് തമിഴ് ആചാരപ്രകാരം താലികെട്ട് നടന്നിരുന്നു. ഭുവനേഷിനെ പരിചയപ്പെട്ട കഥയും അനുമോൾ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഭുവനേഷിന്റെ അമ്മയെക്കുറിച്ചും അനുമോൾ പുതിയ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ഒരു കുഞ്ഞിനെപ്പോലെയാണ് അമ്മയെന്ന് അനുമോൾ പറയുന്നു.

''ഭുവനേഷിന് അമ്മ മാത്രമേയുള്ളു. അച്ഛൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. ഞാനും ഭുവനേഷും ഭാര്യയും ഭർത്താവും എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ്. അമ്മയുടെ മുന്നിൽ വെച്ച് വരെ അടിയുണ്ടാക്കും. അമ്മ നോക്കികൊണ്ടിരിക്കും. ഞാൻ ഇടയ്ക്ക് അമ്മയോട് ചോദിക്കും അമ്മ ശരിക്കും അമ്മായിയമ്മയാണോയെന്ന്. അമ്മായിയമ്മയെപോലെയല്ല ഒരു കുഞ്ഞിനെപ്പോലെയാണ് എനിക്ക് തോന്നാറുള്ളത്. ഒരു പാവമാണ്. മരുമകളെ നോക്കി അമ്മയ്ക്ക് പരിചയമില്ല. ഞാൻ അമ്മയെ ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് പരിചരിക്കാറുള്ളത്. ഭുവനോടും ഞാൻ അത് എപ്പോഴും പറയും. അമ്മ എപ്പോഴും ഒരു അ‍ഞ്ച് വയസുള്ള കുഞ്ഞിനെ പോലെയാണല്ലേയെന്ന്. അത്രത്തോളം പാവമാണ്. എന്ത് പറഞ്ഞാലും പാവം പോലെ ഇരിക്കും.

എന്റെ അമ്മ കുറച്ച് ബോൾഡാണ്. ഭുവന്റെ അമ്മ ബോൾഡായിട്ടുള്ള ലേഡി അല്ല. അച്ഛന്റെ മരണശേഷം അമ്മ ഭുവനെ ഡിപ്പൻ‌ഡ് ചെയ്ത് ജീവിക്കുന്നയാളാണ്. അമ്മയെ ഇപ്പോൾ ‍ഞാൻ ബോൾഡാക്കി കൊണ്ടുവരികയാണ്. ഫ്ലാറ്റിന്റെ താഴെ പോയി കുറച്ച് സമയം നടക്കൂ എന്നു പറഞ്ഞാൽ പോലും അമ്മ പോവില്ല. പേടിയാണെന്ന് പറയും. ആ അമ്മയെ ‍ഞാനിപ്പോൾ എല്ലാം ചെയ്യാം ട്രെയിൻ ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്'', അനുമോൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്‍റെ കരിയറിലെ നാഴികക്കല്ലായി രണബാലി നിലനിൽക്കും'; നടൻ വിജയ് ദേവരകൊണ്ട
ഉര്‍വശിയുടെ ആശ ഇനി ഒടിടിയിലേക്ക്