പുതുവര്‍ഷത്തിലെ പുത്തൻ ആശയം, എല്ലാ ദിവസവും വ്ളോഗുമായി എത്തുമെന്ന് നടി അര്‍ച്ചന കവി

Published : Jan 13, 2023, 10:04 AM IST
പുതുവര്‍ഷത്തിലെ പുത്തൻ ആശയം, എല്ലാ ദിവസവും വ്ളോഗുമായി എത്തുമെന്ന്  നടി അര്‍ച്ചന കവി

Synopsis

അര്‍ച്ചന കവിയുടെ വ്ളോഗ് ശ്രദ്ധയാകര്‍ഷിക്കുന്നു.  

'നീലത്താമര' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് അര്‍ച്ചന കവി. പിന്നീട് നിരവധി സിനിമകളിലൂടെ കൂടുതല്‍ പരിചിതയായി. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി പ്രേക്ഷകരോട് സംവദിക്കുകയും ചെയ്‍ത താരമാണ് അര്‍ച്ചന കവി.

ഇപ്പോഴിതാ തന്റെ ഭ്രാന്തമായ ചിന്തകളെ കുറിച്ച് സംസാരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അര്‍ച്ചന കവി. തന്റെ യൂട്യൂബ് ചാനലിലൂടെ ഇനി ദിവസവും വ്‌ളോഗ് പങ്കുവയ്ക്കും എന്നും, അതിന്റെ കാരണം എന്തെന്നും പറയുകയാണ് അര്‍ച്ചന കവി. 'എന്റെ ഭ്രാന്തുകളെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. എന്റെ ഭ്രാന്തുകളാണ് എന്നെ സത്യസന്ധമായും യഥാര്‍ത്ഥമായും വയ്ക്കുന്നത്. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ എന്റെ ദിവസങ്ങളെ കുറിച്ച് നിങ്ങളോട് സംസാരിക്കും. പലരും പറയാറില്ലേ, ജീവിതത്തിലെ നല്ല നിമിഷങ്ങളെ, നല്ല കാര്യങ്ങള്‍ എഴുതി വയ്ക്കണം എന്ന്. അത് പോലെ എല്ലാ ദിവസവും ഞാന്‍ വന്ന് ഇരുന്ന് എന്റെ ഒരു ദിവസത്തെ കുറിച്ച് സംസാരിക്കും. കേട്ട പാട്ടിനെ കുറിച്ച്, കണ്ട കാഴ്‍ചയെ കുറിച്ച്, ചിന്തകളെ കുറിച്ച് അങ്ങിനെ എന്റെ ഭ്രാന്തുകളെ കുറിച്ച്' എന്നാണ് നടിയുടെ വാക്കുകൾ.

'ഇന്‍പെര്‍സ്യൂട്ട് ഓഫ് മാഡ്‌നസ്സ്' എന്ന പേരിലാണ് ഈ വ്‌ളോഗുകള്‍ ചെയ്യുന്നത്. എല്ലാ ദിവസവും ഒന്നോ രണ്ടോ മിനിട്ട് വന്ന് ആ ദിവസത്തെ കുറിച്ച് സംസാരിക്കുമെന്നും ലോങ് വീഡിയോ ആയിരിക്കില്ലെന്നും താരം പറയുന്നു. ഇത് ജനുവരി ആദ്യം തന്നെ ചെയ്യേണ്ടതായിരുന്നു. പക്ഷെ എനിക്ക് ഇരുന്ന് ആലോചിച്ച് ചെയ്യാന്‍ അല്‍പം സമയം വേണ്ടി വന്നു. ജനുവരി നാലിന്, എന്റെ ബേര്‍ത്ത് ഡേ ആവാന്‍ വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു. എനിക്ക് 35 വയസ്സ് ആയി ഗായിസ് എന്നും അർച്ചന തുറന്ന് പറയുന്നുണ്ട്. ജന്മദിനം ആഘോഷിച്ചതിനെ കുറിച്ചും താരം തന്റെ വീഡിയോയില്‍ പറയുന്നു

താരത്തിന്റെ ആദ്യ വീഡിയോയ്‍ക്ക് ആരാധകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലെ താരത്തിന്റെ ഒരോ ദിവസവും എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മിനിസ്‌ക്രീനിലേക്കുള്ള താരത്തിന്റെ ചുവടുവെയിപ്പിനെ നിരവധിപേർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞു ദിവസങ്ങൾക്കുള്ളിൽ നടി പിന്മാറിയിരുന്നു.

Read More: 'ധൂമം' പൂര്‍ത്തിയാക്കി ഫഹദ്, ഹൊംബാളെ ഫിലിംസിന്റെ ചിത്രത്തിനായി കാത്ത് ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കണ്ണിമ ചിമ്മാതെ വീക്ഷിക്കൂ..; 'വലതുവശത്തെ കള്ളൻ' പുത്തൻ അപ്ഡേറ്റ് പുറത്ത്, റിലീസ് ജനുവരി 30ന്
ഭീമനായി 'ലാലേട്ടൻ' മതിയെന്ന് ഒരുവശം, ഋഷഭ് കലക്കുമെന്ന് മറുവശം; 'രണ്ടാമൂഴ'ത്തിൽ ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ