
സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. അമ്മ താര കല്യാണിന്റെ ഐഡന്റിറ്റിയിലാണ് തുടക്കത്തിൽ സൗഭാഗ്യ വെങ്കിടേഷ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും, പിന്നീട് ടിക് ടോക്ക് വീഡിയോകളിലൂടെ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇന്ന് നർത്തകി, സോഷ്യൽ മീഡിയ ഇൻഫ്ളുൻസർ, വ്ളോഗർ എന്നീ നിലകളിലെല്ലാം താരം പ്രശസ്‍തയാണ്. നടനും നർത്തകനും താര കല്യാണിന്റെ മുൻ വിദ്യാർത്ഥിയുമായ അർജുൻ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം ചെയ്തത്.
അർജുന്റെ ചേട്ടൻ അരുൺ വീണ്ടും വിവാഹിതനായെന്ന സന്തോഷ വാർത്തയും അടുത്തിടെ ഇവർ ആരാധകരെ അറിയിച്ചിരുന്നു. വിദ്യയാണ് വധു. കോവിഡ് കാലത്തായിരുന്നു അരുണിന്റെ ആദ്യഭാര്യ മരിച്ചത്. വിദ്യയുടെ കുടുംബാംഗങ്ങളും സൗഭാഗ്യയുടേയും അർജുന്റേയും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം കുറച്ചു ദിവസങ്ങളായി സൗഭാഗ്യയും അർജുനും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ട്.
കുടുംബമാണ് തന്റെ ജീവൻ എന്നാണ് അർജുൻ തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. സൗഭാഗ്യയെയും ചേട്ടന്റെ മകളെയുമെല്ലാം ചിത്രങ്ങളിൽ കാണാം. ''എന്റെ കുടുംബം എന്റെ ജീവനാണ്. മറ്റെല്ലാം അതുകഴിഞ്ഞേയുള്ളൂ. സന്തോഷമുള്ള കുടുംബം ഒരു സ്വർഗം തന്നെയാണ് '', എന്നാണ് അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് അർജുന്റെ പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
''പത്താം വയസ് മുതൽ തനിക്ക് അർജുനെ അറിയാം, അവന്റെ സ്റ്റൈലും അഴകും കൂടിക്കൊണ്ടേയിരിക്കുകയാണ്'', എന്നാണ് അർജുനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സൗഭാഗ്യ കഴിഞ്ഞ ദിവസം കുറിച്ചത്. ഇളം നീല നിറത്തിൽ ഫ്ളോറൾ ബോർഡർ ഉള്ള ഷർട്ടും മുണ്ടുമുടുത്താണ് അർജുനെ ചിത്രങ്ങളിൽ കാണുന്നത്. ചുവന്ന സാരിയായിരുന്നു സൗഭാഗ്യയുടെ വേഷം. കുഞ്ഞു ധാവണി അണിഞ്ഞാണ് ഇവരുടെ മകൾ സുദർശന വിവാഹത്തിന് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക