
സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ ചിത്രമാണ് കറുപ്പ്. മികച്ച പ്രേക്ഷക പ്രശംസകൾ നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച മുന്നേറ്റമാണ് സൃഷ്ടിച്ചത്. പത്ത് വർഷണങ്ങൾക്ക് ശേഷം സൂര്യക്ക് ലഭിച്ച ഒരു ബോക്സ് ഓഫീസ് ഹിറ്റ് കൂടിയായിരുന്നു. 2016 ൽ പുറത്തിറങ്ങിയ 24 ആയിരുന്നു സൂര്യയുടേതായി അവസാനമായി വാണിജ്യ വിജയം സ്വന്തമാക്കിയ ചിത്രം. ഇപ്പോഴിതാ കറുപ്പിനെ കുറിച്ച് നടൻ ആര്യ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കറുപ്പിൽ താനും ഒരു വേഷം ചെയ്തിരുന്നുവെന്നാണ് ആര്യ പറയുന്നത്. എന്നാൽ സിനിമയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ട് അത് ഒഴിവാക്കിയെന്നും ആര്യ പറയുന്നു.
"കറുപ്പിൽ ഞാനൊരു ചെറിയ വേഷം ചെയ്തു. അതൊരു പരീക്ഷണ ശ്രമമായിരുന്നു. പിന്നീട് ബാലാജി എന്നെ വിളിച്ച് പറഞ്ഞു, അത് സിനിമയുമായി പൊരുത്തപ്പെടുന്നില്ലെന്ന്. അതിനാൽ ആ രംഗങ്ങൾ നീക്കം ചെയ്യാൻ പോകുന്നുവെന്ന്. മറ്റൊരു പ്രൊജക്ടിൽ ഞങ്ങളൊരുമിച്ച് പ്രവർത്തിക്കും." ആര്യ പറയുന്നു തന്റെ പുതിയ സിനിമയായ അനന്തൻകാടിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ആര്യയുടെ പ്രതികരണം.
ആര്യ നായകനായെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലെ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും ഏവരും ഏറ്റെടുത്തിട്ടുമുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ