'ആ റോൾ ചെയ്യേണ്ടിയിരുന്നത് ഞാൻ, ഭ്രമയു​ഗം മമ്മൂക്കയുടെ എക്സ്ട്രാ ഓർഡിനറി സിനിമ'; ആസിഫ് അലി

Published : Sep 09, 2023, 03:40 PM IST
'ആ റോൾ ചെയ്യേണ്ടിയിരുന്നത് ഞാൻ, ഭ്രമയു​ഗം മമ്മൂക്കയുടെ എക്സ്ട്രാ ഓർഡിനറി സിനിമ'; ആസിഫ് അലി

Synopsis

മമ്മൂട്ടി ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മറ്റൊരു എക്സ്ട്രാ ഓർഡിനറി സിനിമയാകും ഭ്രമയു​ഗം എന്നും ആസിഫ്

മ്മൂട്ടിയുടെ പിറന്നാൾ ദിനം സോഷ്യൽ മീഡിയയിൽ തരം​ഗമായൊരു ഫസ്റ്റ് ലുക്കുണ്ട്. ഹെറർ ത്രില്ലറായി ഒരുങ്ങുന്ന 'ഭ്രമയുഗ'ത്തിലേതായിരുന്നു അത്. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ അടുത്തൊരു മികച്ച കഥാപാത്രം ആകും ഭ്രമയു​ഗത്തിലേത് എന്ന് ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റര്‍‌. നെ​ഗറ്റീവ് ഷേഡുള്ളതാകും ഈ കഥാപാത്രം എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നതാണ്. ഫസ്റ്റ് ലുക്കോടെ അതിൽ ഏകദേശ സൂചനകളും ലഭിച്ചുകഴിഞ്ഞു. സിനിമാസ്വാകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന സിനിമയെ കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഭ്രമയു​ഗത്തിൽ അർജുൻ അശോകൻ ചെയ്യാനിരുന്ന കഥാപാത്രം താൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഡേറ്റിന്റെ പ്രശ്നം കാരണം അതിന് സാധിച്ചില്ലെന്നും ആസിഫ് പറയുന്നു. ദ ന്യു ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു നടന്റെ പ്രതികരണം. മമ്മൂട്ടി ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മറ്റൊരു എക്സ്ട്രാ ഓർഡിനറി സിനിമയാകും ഭ്രമയു​ഗം എന്നും ആസിഫ് വ്യക്തമാക്കുന്നു. 

ജയിച്ചത് ഉമ്മൻ ചാണ്ടി സാർ, അദ്ദേഹത്തിലെ നന്മയാണ്; ഒപ്പം ഓരോര്‍മപ്പെടുത്തലുമായി അഖിൽ മാരാർ

"സോ കോൾഡ് പരീക്ഷണ സിനിമകൾ എന്ന് പറയുന്നതിനോട് ഒരു പേടി വന്നിട്ടുണ്ട്. ആ പേടി റോഷാക്കിലൂടെ മാറ്റി തന്നൊരു ക്യാപ്റ്റൻസിയാണ് മമ്മൂക്ക. ഭ്രമയു​ഗത്തിൽ ഞാനായിരുന്നു അർജുൻ അശോകന്റെ കഥാപാത്രം ചെയ്യാനിരുന്നത്. പക്ഷേ ആദ്യം പറഞ്ഞ ഡേറ്റിൽ മാറ്റം വന്നപ്പോൾ എന്റെ ഡേറ്റ്സുമായി ക്ലാഷായി. ആ സിനിമയിൽ മമ്മൂക്കയുടെ ജഡ്ജ്മെന്റ് അവിശ്വസിനീയമാണ്. ഒരിക്കലും മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് ഞാൻ കരുതിയില്ല. മമ്മൂക്കയുടെ അടുത്ത എക്സ്ട്രാ ഓർഡിനറി സിനിമ ആയിരിക്കും അത്. മമ്മൂക്കയുടെ അവിശ്വസനീയമായ തിരഞ്ഞെടുപ്പുകൾ എപ്പോഴും പ്രചോദനം നൽകുന്നതാണ്", എന്നാണ് ആസിഫ് അലി പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്