Grandmaster : 'നെറ്റ്‍ഫ്ലിക്സ് ഇന്റര്‍നാഷണലില്‍ പോപ്പുലര്‍', 'ഗ്രാൻഡ്‍മാസ്റ്ററിനെ' കുറിച്ച് ബാബു ആന്റണി

By Web TeamFirst Published Jan 1, 2022, 2:55 PM IST
Highlights

 ഒരു 'ന്യൂ ഇയർ വാച്ച് ആയി' താനും  കുടുംബവും വീണ്ടും 'ഗ്രാൻഡ്‍മാസ്റ്റര്‍' കണ്ടുവെന്നും ബാബു ആന്റണി.

ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രമാണ് 'ഗ്രാൻഡ്‍മാസ്റ്റര്‍'. മോഹൻലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായിട്ടായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. തിയറ്ററുകളില്‍ വൻ ഹിറ്റായി ചിത്രം മാറിയിരുന്നു. ഇപോഴിതാ നെറ്റ്‍ഫ്ലിക്സില്‍ മോഹൻലാല്‍ ചിത്രം ഇപ്പോഴും ജനപ്രിയമാണെന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടൻ ബാബു ആന്റണി.

ആദ്യമായി ഒരു മലയാള സിനിമ നെറ്റ്‍ഫ്ലിക്സ് വാങ്ങിച്ചത് 'ഗ്രാൻഡ്‍മാസ്റ്റര്‍' ആണെന്ന് ബാബു ആന്റണി ചൂണ്ടിക്കാട്ടുന്നു. 'പോപ്പുലര്‍ ഓണ്‍ നെറ്റ്‍ഫ്ലിക്സ് ഇന്റര്‍നാഷണലില്‍' ഇപ്പോഴും  കണ്ടപ്പോള്‍ പങ്കുവയ്‍ക്കണമെന്ന് തോന്നി. എന്റെ പേരു കൂടി കാസ്റ്റിൽ ആഡ് ചെയ്‍തിരിക്കുന്നതിൽ  സന്തോഷവും.  ഒരു 'ന്യൂ ഇയർ വാച്ച് ആയി' താനും  
കുടുംബവും വീണ്ടും കണ്ടുവെന്നും ബാബു ആന്റണി പറയുന്നു. 

ഐജി ചന്ദ്രശേഖരൻ ഐപിഎസ് ആയിട്ടായിരുന്നു മോഹൻലാല്‍ അഭിനയിച്ചത്. താനാണ് കുറ്റം ചെയ്‍തത് എന്ന് സംശയിക്കുന്ന ഭ്രാന്തൻ സ്വഭാവമുള്ള കഥാപാത്രമായിട്ടായിരുന്നു ബാബു ആന്റണി അഭിനയിച്ചത്. ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരുന്നു 'ഗ്രാൻ‍ഡ്‍മാസ്റ്റര്‍' എത്തിയത്. ഇന്നും പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ്  ഗ്രാൻഡ്‍മാസ്റ്റര്‍.

ബി ഉണ്ണികൃഷ്‍ണൻ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മോഹൻലാലിന് പുറമേ പ്രിയാമണി, അനൂപ് മേനോൻ, നരേയ്‍ൻ, ജഗതി ശ്രീകുമാര്‍, അര്‍ജുൻ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തി. വിനോദ് ഇല്ലംപള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

click me!