Monster Movie : 'ലക്കി സിംഗ്' ആഘോഷത്തില്‍, 'മോണ്‍സ്റ്റര്‍' ഫോട്ടോ പുറത്തുവിട്ട് മോഹൻലാല്‍

Web Desk   | Asianet News
Published : Jan 01, 2022, 01:25 PM IST
Monster Movie : 'ലക്കി സിംഗ്' ആഘോഷത്തില്‍, 'മോണ്‍സ്റ്റര്‍' ഫോട്ടോ പുറത്തുവിട്ട് മോഹൻലാല്‍

Synopsis

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും മോഹൻലാല്‍ നായകനാകുകയാണ്.

പുലിമുരുകൻ (Pulimurugan)എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും (Mohanlal) വൈശാഖും (Vysakh )വീണ്ടും ഒന്നിക്കുകയാണ്. മോണ്‍സ്റ്റര്‍ (Monster) എന്ന പുതിയ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നത്. മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും മോഹൻലാല്‍ തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ മോഹൻലാല്‍ തന്റെ ചിത്രത്തിലെ പുതിയൊരു ലുക്ക് പുറത്തുവിട്ടിരിക്കുന്നു.

മോഹൻലാലിന്റെ 'മോണ്‍സ്റ്റര്‍' എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ (Udaykrishna) തന്നെയാണ്. ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് 'മോണ്‍സ്റ്ററില്‍' മോഹൻലാല്‍ അഭിനയിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന ലുക്കിന് ശേഷം ഇപോള്‍ നൃത്തം ചെയ്യുന്ന ലക്കി സിംഗിന്റെ ഫോട്ടോയാണ് മോഹൻലാല്‍ പങ്കുവെച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. 'മോണ്‍സ്റ്റര്‍' എന്ന ചിത്രത്തിന്റെ സംഘട്ടനം സ്റ്റണ്ട് സില്‍. മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സിദ്ധു പനയ്‍ക്കല്‍. എഡിറ്റിംഗ് ഷമീര്‍.

മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ചര്‍ച്ചയായിരുന്നു. വൈശാഖും മോഹൻലാലും ഒന്നിക്കുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. വൈശാഖിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവാണ്. മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കുമ്പോള്‍ എല്ലാവരുടെയും പ്രാര്‍ഥന വേണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു വൈശാഖ് 'മോണ്‍സ്റ്റര്‍' പ്രഖ്യാപിച്ചത്.

PREV
Read more Articles on
click me!

Recommended Stories

പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍
രാവിലേയെത്തി വോട്ടുചെയ്ത് മടങ്ങി സിനിമാ താരങ്ങൾ, ചിത്രങ്ങൾ കാണാം