
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ 'പാൽതു ജാൻവർ' എന്ന ചിത്രം രണ്ട് ദിവസങ്ങൾക്ക് മുൻപാണ് തിയറ്ററുകളിൽ എത്തിയത്. ബേസിൽ ജോസഫ് നായികനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ക്യാരക്ടർ റീൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഷമ്മി തിലകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഡോക്ടർ സുനിൽ ഐസക് എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ഷമ്മിയുടെ ചില ഡയലോഗുകൾ കോർത്തിണക്കി പുറത്തിറങ്ങിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലെത്തിയ ഷമ്മി തിലകന്റെ ഈ കഥാപാത്രം തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടിയിരുന്നു.
പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്യുന്നത്. "ഇത് കാണുമ്പോൾ മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് സിനിമയിലെ തിലകൻചേട്ടനെ ഓർമ്മ വരുന്നു, ഓർമ വന്നു തിലകൻ സാറിനെ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ചേര്‍ത്തു പിടിക്കാം ഈ 'പാല്‍തു ജാന്‍വറി'നെ; റിവ്യൂ
അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സംവിധായകന്‍ സംഗീത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ്.
കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൌണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ