ഭാര്യ ചോദിച്ചു, 'ഞാനെപ്പോഴാടോ തന്നെ ഉപേക്ഷിച്ചത്'എന്ന്; ആ ഡിവോഴ്സ് വാർത്തയിൽ ഭ​ഗത് മാനുവൽ

Published : Mar 14, 2026, 12:13 PM IST
bhagath manuel

Synopsis

നടൻ ഭഗത് മാനുവൽ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത് തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു. മക്കളുടെ ചിത്രങ്ങൾ ഇത്തരം വാർത്തകളിൽ നിന്ന് ഒഴിവാക്കണമെന്നും ഭഗത് അഭ്യർത്ഥിച്ചു.

ലയാളികൾക്ക് സുപരിചിതനായ നടനാണ് ഭ​ഗത് മാനുവൽ. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്ത ഭ​ഗതിന്റേതായി വരാനിരിക്കുന്നത് ആട് 3 ആണ്. മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന ആട് 3യിൽ കൃഷ്ണൻ മന്ദാരം എന്ന കഥാപാത്രത്തെയാണ് ഭ​ഗത് അവതരിപ്പിക്കുന്നത്. സിനിമ മാർച്ച് 19ന് തിയറ്ററുകളിൽ എത്തും.

ഇതിനിടെ ഭ​ഗത് മാനുവൽ തന്റെ ഡിവോഴ്സിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ ആദ്യത്തെ വിവാഹത്തെ കുറിച്ചായിരുന്നു ഭ​ഗത് ഇത് പറഞ്ഞത്. എന്നാൽ നിലവിലുള്ള ഭാര്യയുടേയും കുട്ടികളുടെയും ഫോട്ടോകൾ വച്ചാണ് പലരും വാർത്തകൾ കൊടുത്തത് എന്ന് ഭ​ഗത് പറയുന്നു. 'ഞാനെപ്പോഴാടോ തന്നെ ഉപേക്ഷിച്ചത്' എന്നാണ് ഭാര്യ ഷെലിൻ ചെറിയാൻ ചോദിച്ചതെന്നും ഭ​ഗത് പറയുന്നുണ്ട്. ദി നെക്സ്റ്റ് 14 മിനിറ്റിനോട് ആയിരുന്നു നടന്റെ പ്രതികരണം.

"ആ അഭിമുഖത്തിന് താഴെ വന്ന കമന്റ്സ് കണ്ടപ്പോഴാണ് ഇത്രയും ആൾക്കാർ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസിലായത്. ഞാൻ നശിച്ച് പോകരുതെന്ന് ആ​ഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഇന്നും ഉണ്ട്. സത്യം പറഞ്ഞാൽ നന്ദിയുണ്ട കേട്ടോ. ആ കമന്റുകൾ വായിക്കുമ്പോൾ ഭയങ്കര ബലമാണ്. അതിനിടയ്ക്ക് വേറെ കമന്റുകളും ഉണ്ട്. ?താർത്ഥത്തിൽ സംഭവം എന്താണെന്ന് അറിയോ ? ഞാനെന്റെ ആദ്യത്തെ ജീവിതത്തെ കുറിച്ച് സംസാരിച്ചതാണ്. ഞാൻ കുറച്ച് ഇമോഷണലായിരുന്നു. അതിന്റെ പേരിൽ അവിടെന്ന് ഇവിടെന്നൊക്കെ കട്ട് ചെയ്ത് എന്റെ മക്കളുടേയും ഭാര്യയുടേയും ഫോട്ടോകൾ വച്ച് വാർത്തയിറക്കി. ഡിവോഴ്സായി, ഇവന് ഇത് തന്നെ വേണം എന്നൊക്കെ പറഞ്ഞവരുണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് ഭാര്യ എനിക്കൊരു സാധനം അയച്ചു തന്നു. ഞാനെപ്പോഴാടോ തന്നെ ഉപേക്ഷിച്ച് പോയത് ? എന്നാണ് അവൾ ചോദിച്ചത്. ഞാൻ പറഞ്ഞു അത് പഴയതാണെന്ന്. ദൈവത്തെ ഓർത്ത് പിള്ളേരുടെ ഫോട്ടോ വച്ചുള്ള പരിപാടി നിർത്തണം", എന്നായിരുന്നു ഭ​ഗത് മാനുവൽ പറഞ്ഞത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കഷ്ടകാലത്തിന് മോഹൻലാൽ പടമായിപോയി, ഇല്ലെങ്കിൽ മണിക്ക് നാഷണൽ അവാർഡ് കിട്ടിയേനെ: വിനയൻ
'ഞാൻ 100 വാട്ടിന്റെ ബൾബായി നടന്ന ആളാ, പെട്ടെന്ന് സീറോ വാട്ട് ആയി'; ആട് 3 വിമർശനങ്ങളിൽ ഫുക്രു