'ലോക'യിൽ ശ്രദ്ധേയമായ വേഷത്തിൽ ബിബിൻ പെരുമ്പിള്ളി; കാരക്ടർ റോളുകളിൽ തിളങ്ങി താരം

Published : Sep 12, 2025, 09:41 AM IST
Bibin Perumpilli

Synopsis

വേഫേറർ ഫിലിംസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കൂടിയായ ബിബിൻ പെരുമ്പിള്ളി, ലോക എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടി. "ആശാൻ" എന്ന ചിത്രമാണ് ബിബിൻ അഭിനയിച്ചു പുറത്ത് വരാനുള്ള ഏറ്റവും പുതിയ ചിത്രം.

ദുൽഖറിന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച "ലോക" മഹാവിജയം നേടി മുന്നേറുമ്പോൾ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനാവുകയാണ് നടൻ ബിബിൻ പെരുമ്പിള്ളി. വേഫേറർ ഫിലിംസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കൂടിയായ ബിബിൻ, മലയാള സിനിമയിൽ മികച്ച കാരക്ടർ വേഷങ്ങളിലൂടെ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. 'ലോക'യിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിൻ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായെത്തുന്ന സാൻഡി അവതരിപ്പിക്കുന്ന നാച്ചിയപ്പ ഗൗഡയുടെ വലം കൈയായി, ഏറെ വിശ്വസനീയമായ രീതിയിലാണ് ബിബിൻ പെരുമ്പിള്ളി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത "ആശാൻ" എന്ന ചിത്രമാണ് ബിബിൻ അഭിനയിച്ചു പുറത്ത് വരാനുള്ള ഏറ്റവും പുതിയ ചിത്രം.

സിനിമ കൂടാതെ ട്രാപ് ഷൂട്ടിങ്ങിൽ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി മാറിയ ചരിതവും ബിബിൻ പെരുമ്പിള്ളിക്കുണ്ട്. സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ്‌ ഓഫ് കൊത്ത, റൈഫിൾ ക്ലബ് തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ബിബിൻ.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മുന്നേറുന്ന കല്യാണി പ്രിയദർശൻ- നസ്ലൻ ചിത്രം "ലോക" ആഗോള തലത്തിൽ 200 കോടി ക്ലബിലെത്തുന്ന നാലാമത്തെ മാത്രം മലയാള ചിത്രമായി മാറിയിരുന്നു. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ഒരത്ഭുത ലോകത്തിലേക്ക് കാഴ്ചക്കാരെ കൊണ്ട് പോകുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ അതിഥി താരങ്ങളുടെ ഒരു വലിയ നിരയും ഉണ്ട്. ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട "മൂത്തോൻ" എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും അടുത്തിടെ പുറത്തു വിട്ടിരുന്നു. മലയാളത്തിലെ ഓൾ ടൈം ഹിറ്റുകളിൽ ഒന്നായി മാറിയ "ലോക" മികച്ച പ്രേക്ഷക പിന്തുണയോടെ പാൻ ഇന്ത്യൻ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ