നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്

Published : Aug 15, 2025, 11:11 AM ISTUpdated : Aug 15, 2025, 01:00 PM IST
biju kuttan accident

Synopsis

പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം.

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. പുലര്‍ച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. റോഡിന്‍റെ ഇടതുവശത്തോട് ചേര്‍ന്ന് ഒരു ട്രെയ്‍ലര്‍ നിര്‍ത്തിയിട്ടിരുന്നു. ഈ വാഹനത്തിന്‍റെ പിറകില്‍പ്പോയി ഇടിക്കുകയായിരുന്നു കാര്‍. കാറിന്‍റെ മുന്‍വശം ട്രെയ്‍ലറിന്‍റെ ഉള്ളിലേക്ക് ഇടിച്ചുകയറി. ബിജുക്കുട്ടനൊപ്പം ഉണ്ടായിരുന്ന ആളാണ് കാര്‍ ഓടിച്ചിരുന്നത്.

അപകടത്തില്‍ നടന്‍റെ കൈവിരലിനാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് തലയ്ക്കാണ് പരിക്ക്. ഇരുവര്‍ക്കും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം ഒപ്പമുണ്ടായിരുന്ന ആളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിജുക്കുട്ടന്‍റെ നില ഗുരുതരമല്ല. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്