Biju Menon about Sudheesh : പ്രേക്ഷകർ ഇതുവരെ കാണാത്ത വില്ലനായി സുധീഷ്, അഭിനന്ദനവുമായി ബിജു മേനോൻ

Web Desk   | Asianet News
Published : Jan 18, 2022, 05:56 PM ISTUpdated : Jan 18, 2022, 06:06 PM IST
Biju Menon about Sudheesh : പ്രേക്ഷകർ ഇതുവരെ കാണാത്ത വില്ലനായി സുധീഷ്, അഭിനന്ദനവുമായി ബിജു മേനോൻ

Synopsis

 'സത്യം മാത്രമേ ബോധിപ്പിക്കു'വെന്ന ചിത്രത്തിലെ സുധീഷിന്റെ അഭിനയത്തെ പ്രശംസിച്ച് ബിജു മേനോൻ.

കഴിഞ്ഞ 35 വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ ഇതുവരെ ചെയ്‍തിട്ടില്ലാത്ത ഒരു വില്ലൻ കഥാപാത്രവുമായി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ സുധീഷ് (Sudheesh). ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സത്യം മാത്രമേ ബോധിപ്പിക്കു'എന്ന ചിത്രത്തിലാണ് സുധീഷിന്റെ വേറിട്ട വേഷം.  'സത്യം മാത്രമേ ബോധിപ്പിക്കു'വെന്ന ചിത്രത്തിലെ സുധീഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സുധീഷിന്റെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ബിജു മേനോൻ (Biju Menon).

ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടൻ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതിൽ  സന്തോഷം. 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സാഗർ ഹരിയുടെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് ശ്രീ സുധീഷ് ആണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ചിത്രത്തിലെ വില്ലൻ വേഷം ധാരാളം. 

ഒരു സുഹൃത്തെന്ന നിലയിൽ, ഒരു സഹോദരാണെന്ന നിലയിൽ, ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെന്ന നിലയിൽ തീർച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഉപയ്യോഗപ്പെടുത്തട്ടെ. ഇനിയും ഇത്തരത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്. ഉയരങ്ങൾ കീഴടക്കട്ടെ. വീണ്ടും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ എന്നും ബിജു മേനോൻ എഴുതുന്നു.

'സത്യം മാത്രമേ ബോധിപ്പിക്കു'വെന്ന ചിത്രത്തില്‍ പൊലീസ് കഥാപാത്രമായിട്ടാണ് ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചിരിക്കുന്നത്.  സുധീഷ് ക്രിമിനോളജിസ്റ്റ് പ്രൊഫസർ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പിആര്‍ഒ പിശിവപ്രസാദ്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു