തിയറ്ററുകളില്‍ കയ്യടിനേടി അമ്മിണിപ്പിള്ളയുടെ നാടൻ തല്ല്

Published : Sep 09, 2022, 03:15 PM ISTUpdated : Sep 12, 2022, 08:43 PM IST
തിയറ്ററുകളില്‍ കയ്യടിനേടി അമ്മിണിപ്പിള്ളയുടെ നാടൻ തല്ല്

Synopsis

ഒരിടവേളക്ക് ശേഷം പത്മപ്രിയ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. 

ഓണ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് 'ഒരു തെക്കൻ തല്ല് കേസ്'. നവാഗതനായ ശ്രീജിത് എൻ സംവിധാനം ചെയ്‍ത ചിത്രം ജി ആർ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥയെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ആദ്യ റിപ്പോർട്ടുകൾ വരുന്നത്.

എൺപതുകളുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ കേന്ദ്ര കഥാപാത്രമായ അമ്മിണിപ്പിള്ളയെ വളരെ രസകരമായിട്ടാണ് ബിജു മേനോൻ അവതരിപ്പിച്ചിരിക്കുന്നത്. ഹാസ്യവും ആക്ഷനും ഇടകലർത്തിയ ഒരു മുഴുനീള എന്റർടെയ്‍നറാണ് 'ഒരു തെക്കൻ തല്ലു കേസ്'. റോഷൻമാത്യു അവതരിപ്പിക്കുന്ന പൊടിയൻ എന്ന കഥാപാത്രവും അമ്മിണിപ്പിള്ളയും തമ്മിൽ ഉണ്ടാകുന്ന ഒരു  പ്രശ്നവും അതിനെ തുടർന്നുള്ള സംഘട്ടനങ്ങളുമാണ് കഥയുടെ പ്രമേയം.

അഞ്ചുതെങ്ങ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ നടക്കുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ എടുത്തു പറയേണ്ടതാണ്.  തെക്കൻ സ്ലാങ്ങിലുള്ള രസകരമായ സംഭാഷണങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതോടൊപ്പം അത്യന്തം വൈകാരികമായ മുഹൂർത്തങ്ങളും ചിത്രത്തെ ഗംഭീരമാക്കുന്നു. ഒരിടവേളക്ക് ശേഷം പത്മപ്രിയ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. 

റോഷൻ മാത്യുവിന്റെ ജോഡിയായി നിമിഷ സജയനും ചിത്രത്തിൽ തിളങ്ങിയിട്ടുണ്ട്. ഇ ഫോർ എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ മുകേഷ് .ആർ. മേത്തയും സി.വി. സാരഥിയും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ. സുനിലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം ഒരു നല്ല എന്റർടെയ്നർ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ചിത്രം.

ഇത് ബിജു മേനോന്റെ ആറാട്ട്; ആക്ഷൻ നിറച്ച് 'ഒരു തെക്കന്‍ തല്ല് കേസ്'ട്രെയിലർ


രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥയെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത 'ബ്രോ ഡാഡി'യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകൻ ശ്രീജിത്ത് എന്‍.

PREV
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്