ഞെട്ടിക്കാൻ സാമന്ത, നായകനായി ഉണ്ണി മുകുന്ദൻ; ത്രസിപ്പിച്ച് 'യശോദ' ടീസർ

Published : Sep 09, 2022, 01:21 PM ISTUpdated : Sep 09, 2022, 01:25 PM IST
ഞെട്ടിക്കാൻ സാമന്ത, നായകനായി ഉണ്ണി മുകുന്ദൻ; ത്രസിപ്പിച്ച് 'യശോദ' ടീസർ

Synopsis

ചിത്രത്തിൽ ഗർഭിണിയായാണ് സാമന്ത എത്തുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.

കാത്തിരിപ്പിന് വിരാമമിട്ട് സമാന്ത നായികയാകുന്ന യശോദയുടെ ടീസർ പുറത്തിറങ്ങി. സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ മലയാള നടൻ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ഗർഭിണിയായാണ് സാമന്ത എത്തുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ആ അവസ്ഥയിൽ ആവശ്യമായ സാഹചര്യങ്ങൾക്കപ്പുറം വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യശോദയെ ടീസറിൽ കാണാം.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാനപെട്ട ചില രംഗങ്ങൾ ചേർത്താണ് ടീസർ നിർമിച്ചിരിക്കുന്നത്. പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും 5 ഭാഷകളിലായി ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി,  ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം.സുകുമാർ, കല: അശോക്, സംഘട്ടനം: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക,സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി ആർ ഒ : ആതിര ദിൽജിത്ത്.

ദൃശ്യവിസ്മയം തീർക്കാൻ സൂര്യ; സിരുത്തൈ ശിവ ചിത്രം ഒരുങ്ങുന്നത് 10 ഭാഷകളിൽ, മോഷൻ പോസ്റ്റർ

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും പ്രധാനകഥാപാത്രങ്ങളായി എത്തിയ ജനത ഗാര്യേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതിയിലും നിര്‍ണായക വേഷത്തിലെത്തിയിരുന്നു. നന്ദനത്തിന്റെ തമിഴില്‍  റീമേക്കിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദനായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ