ചിരഞ്‍ജീവിയുടെ വിശ്വംഭര, ആ നിര്‍ണായക വിവരം പുറത്ത്

Published : Nov 26, 2023, 01:12 PM IST
ചിരഞ്‍ജീവിയുടെ വിശ്വംഭര, ആ നിര്‍ണായക വിവരം പുറത്ത്

Synopsis

ചിരഞ്‍ജീവി നായകനായെത്തുന്ന വിശ്വംഭരയിലെ നിര്‍ണായക വിവരം പുറത്ത്.

തെലുങ്കില്‍ യുവ നായകൻമാരേക്കാളും ആരാധകരുള്ള താരമാണ് ചിരഞ്‍ജീവി. ചിരഞ്‍ജീവി ഒരു ഫാന്റസി ത്രില്ലര്‍ ചിത്രത്തിലാണ് പുതുതായി നായകനാകുന്നത്. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. വിശ്വംഭര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്‍ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക. ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നുമാണ് റിപ്പോര്‍ട്ട്. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്‍ജീവി ഡോറാ ബാബുവായി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

അനുഷ്‍ക ഷെട്ടിയുള്‍പ്പടെ നായികയാകാൻ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് വിശ്വംഭരയുടെ പ്രവര്‍ത്തകരില്‍ നിന്നുള്ള സൂചന. ഐശ്വര്യ റായ്‍യുടെ പേരും ചിത്രത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. വൻ വിജയത്തിനായാണ് ചിരഞ്‍ജീവി ഇറങ്ങിത്തിരിച്ചിരക്കുന്നത്.

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ബോലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്.  വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

Read More: പ്രഭാസിന് മറികടക്കേണ്ടത് മലയാളത്തിന്റെ വമ്പൻ താരത്തെ, ഒന്നാമത് മോഹൻലാലും മമ്മൂട്ടിയുമല്ല, മുന്നില്‍ യുവ നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം