മൂന്ന് ദിവസംകൊണ്ട് 'വാള്‍ട്ടര്‍ വീരയ്യ' സ്വന്തമാക്കിയത് 108 കോടി, തിയറ്ററുകളില്‍ ആവേശമായി ചിരഞ്‍ജീവി

By Web TeamFirst Published Jan 16, 2023, 2:29 PM IST
Highlights

 'വാള്‍ട്ടര്‍ വീരയ്യ' എന്ന പുതിയ ചിത്രം വൻ ഹിറ്റിലേക്ക്.

ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് 'വാള്‍ട്ടര്‍ വീരയ്യ'. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. 'വാള്‍ട്ടര്‍ വീരയ്യ' എന്ന പുതിയ ചിത്രം വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

'വാള്‍ട്ടര്‍ വീരയ്യ' 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന 'വാള്‍ട്ടര്‍ വീരയ്യ' മൂന്ന് ദിവസത്തിനുള്ളില്‍ 108 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്‍ജൻ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന 'വാള്‍ട്ടര്‍ വീരയ്യ'യുടെ സഘട്ടനം റാം ലക്ഷ്‍മണാണ്.

takes over the Box Office like BOSS 😎🔥

108 Crores Gross in 3 days for MEGA MASS BLOCKBUSTER 🔥💥

- https://t.co/KjX8J7HFFi

MEGA⭐ pic.twitter.com/n8PszOFt5u

— Mythri Movie Makers (@MythriOfficial)

ചിത്രത്തിന്‍റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.

'ഭോലാ ശങ്കര്‍' എന്ന ചിത്രത്തിലും ചിരഞ്ജീവി നായകനാകുന്നുണ്ട്. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. 'ഷാഡോ' എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് 'ഭോലാ ശങ്കര്‍'. അജിത്ത് നായകനായ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ചിത്രസംയോജനം നിര്‍വഹിക്കുന്ന 'ഭോലാ ശങ്കര്‍'. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്.  'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ഡുഡ്‍ലി ആണ് നിര്‍വഹിക്കുന്നത് . 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക.  ചിരഞ്‍ജീവിയുടെ സഹോദരിയായി ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. തമന്ന, മുരളി ശര്‍മ, രഘു ബാബു, റാവു രമേഷ്, വെന്നെല കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.  മഹതി സ്വര സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Read More: പ്രഭാസ് നായകനായി വരാനുള്ളത് ഒരുപിടി ചിത്രങ്ങള്‍, 'പഠാൻ' സംവിധായകനുമായും കൈകോര്‍ക്കുന്നു

click me!