
ടെലിവിഷന്‍ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. അന്ന് മുതൽ തങ്ങളുടെ വിശേഷങ്ങളെല്ലാം താരദമ്പതിമാര്‍ ആരാധകരുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
മുടിക്കുണ്ടായ ഒരു പ്രശ്‍നത്തെ കുറിച്ചാണ് താരം ഇപ്പോള്‍ ആരാധകരോട് വ്യക്തമാക്കുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ജട കെട്ടിയിരിക്കുകയാണ് ആദ്യമായാണ്, ഇതെങ്ങനെ കളയുമെന്ന് എനിക്കറിയില്ല. സൂര്യനമസ്‌കാരം ചാലഞ്ച് തുടങ്ങിയതിന് ശേഷമാണ് തനിക്ക് ഇങ്ങനെയുണ്ടായത്. ഇതിനു മുന്‍പൊക്കെ നന്നായി വിയര്‍ത്തിട്ടുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ താൻ പ്രാക്ടീസ് ചെയ്‍ത ദിനങ്ങളുണ്ട്. അന്നൊന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഇതെനിക്ക് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണെന്നും വീഡിയോയില്‍ ദേവിക നമ്പ്യാര്‍ ആരാധകരോട് വ്യക്തമാക്കുന്നു.
ഇന്നലെയാണ് ഇത് മാഷിനെ കാണിക്കുന്നത്. മൊട്ടയടിക്കാൻ ഞാൻ മാനസികമായി തയ്യാറായിരിക്കുകയാണെന്ന് മാഷിനോട് പറയുകയും ചെയ്‍തു. എന്തായാലും ആത്മജയ്ക്ക് മൊട്ടയടിക്കണം എന്നും താരം ആരാധകരോട് വ്യക്തമാക്കുന്നു. അപ്പോള്‍ ഞാനും കൂടെ മൊട്ടയടിച്ചേക്കും. ഞാനെന്റെ ജീവിതത്തില്‍ മൊട്ടയടിക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. എല്ലാവര്‍ക്കും എന്നെ ഇഷ്‍ടം മുടികൊണ്ടാണെന്നും വീഡിയോയില്‍ ദേവിക നമ്പ്യാര്‍ ചൂണ്ടിക്കാട്ടുന്നു.
അപ്പോൾ മാഷ് പറഞ്ഞത് നമ്മളിത് വീഡിയോ ആക്കുന്നുവെന്ന്. ഇത് മാറ്റാനുള്ള ഐഡിയാസ് ആരെങ്കിലും പറഞ്ഞ് തന്നാല്‍ അത് നോക്കാം. അതുപോലെ മൊട്ടയടിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായമറിയാനാണ് വീഡിയോ ചെയ്യുന്നത്. എന്തായാലും മുടി മൊട്ടയടിക്കരുതെന്ന അഭിപ്രായമാണ് താരത്തോട് ആരാധകർ ഓരോരുത്തരും പറയുന്നത്. എന്തായാലും ദേവികയുടെയും വിജയ് മാധവിന്റെയും വീഡിയോ ഹിറ്റായിരിക്കുകയാണ്. ദേവികയുടെ പുതിയ വിശേഷത്തിനായി കാത്തിരിക്കുകയുമാണ്. കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കണമെന്നും ആരാധകര്‍ താരത്തോട് ആവശ്യപ്പെടുന്നു.
Read More: ബിഗ് ബോസ് താരത്തിന്റെ 'കാവാലയ്യാ', വീഡിയോയുമായി നാദിറയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക