ജയിലിൽ രണ്ട് തവണ കിടന്നു, കോളേജിൽ വച്ച് ഒരുതവണ, ആ കാരണം പറയാനാവില്ല: ധർമജൻ

Published : Dec 09, 2023, 10:53 PM ISTUpdated : Dec 09, 2023, 11:03 PM IST
ജയിലിൽ രണ്ട് തവണ കിടന്നു, കോളേജിൽ വച്ച് ഒരുതവണ, ആ കാരണം പറയാനാവില്ല: ധർമജൻ

Synopsis

രണ്ട് തവണ ജയിലിൽ കിടന്ന അനുഭവം പറയുകയാണ് ധർമജൻ.

കോമഡി പരിപാടികളിലൂടെ എത്തി പിന്നീട് സിനിമയിൽ തന്റേതായൊരു സ്ഥാനം നേടിയെടുത്ത ആളാണ് ധർമജൻ ബോൾഗാട്ടി. രമേഷ് പിഷാരടിയും ധർമജനും തമ്മിലുള്ള കോമ്പോ പ്രേക്ഷകർക്ക് എന്നും പ്രിയമാണ്. ഇപ്പോഴിതാ രണ്ട് തവണ ജയിലിൽ കിടന്ന അനുഭവം പറയുകയാണ് ധർമജൻ. ജയിലിലെ ഒരുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു നടന്റെ തുറന്നു പറച്ചിൽ. 

”പൊലീസിന്റെ ഒത്തിരി പരിപാടികളില്‍ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. പൊലീസുകാരുടെ വിളി വരുമ്പോള്‍ പേടിയാണ്. അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥ. പക്ഷെയൊരു വലിയ കാര്യം എന്തെന്നാൽ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളെ പോലെ രണ്ട് തവണ ഈ ജയിലില്‍ കിടന്നിട്ടുണ്ട്. എട്ട് ദിവസം ജയിലിൽ കിടക്കാനുള്ള യോഗം എനിക്കുണ്ടായി അന്ന്. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ചിലപ്പോൾ ഓർമയുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കടിവെള്ള സമരവുമായി വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസില്‍ ആണ്  ഒരു തവണ കിടന്നത്. മറ്റൊന്ന് കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു. അത് എന്തിന് വേണ്ടിയാണെന്ന് പറയാന്‍ പറ്റില്ല.”, എന്നാണ് ധർമജൻ പറഞ്ഞത്. ധർമജൻ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. 

അതേസമയം, സിനിമയെ കുറിച്ച് നടന്‍ അടുത്തിടെ പറഞ്ഞ കാര്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്തതല്ലെന്നും തന്നെ അഭിനയിക്കാൻ ആരും വിളിക്കാത്തതാണെന്നുമാണ് ധർമജൻ പറ‍ഞ്ഞത്. തന്നെ മനഃപൂര്‍വ്വം ആരും വിളിക്കാത്തതാകും. പിന്നെ സിനിമയ്ക്ക് വേണ്ടി ഞാന്‍ ആരെയും വിളിക്കാറില്ല. ഇതുവരെ  അങ്ങനെ ചെയ്തിട്ടുമില്ലെന്നും ആണ് ധര്‍മജന്‍ അന്ന് പറഞ്ഞത്. സൈജു കുറുപ്പിന്റെ പൊറാട്ട് നാടകത്തിൽ ആണ് ധർമജൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ടിനി ടോമിനൊപ്പം പൊലീസ് ഡേ എന്ന ചിത്രവും നടന്റേതായി പുറത്തിറങ്ങാനുണ്ട്. 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്