കാലംമായ്ക്കാത്ത സൃഷ്ടികൾ; റാംജി റാവു സ്പീക്കിങ്ങും യവനികയും വിധേയനും വീണ്ടും ബി​ഗ് സ്ക്രീനിൽ

Published : Dec 09, 2023, 09:29 PM ISTUpdated : Dec 09, 2023, 09:34 PM IST
കാലംമായ്ക്കാത്ത സൃഷ്ടികൾ; റാംജി റാവു സ്പീക്കിങ്ങും യവനികയും വിധേയനും വീണ്ടും ബി​ഗ് സ്ക്രീനിൽ

Synopsis

ഹോമേജ് വിഭാഗത്തിലാണ് സിനിമകൾ പ്രദർശിപ്പിക്കുക.

ചില സിനിമകൾ അങ്ങനെയാണ്. കാലങ്ങൾ എത്ര കഴിഞ്ഞാലും അവ കാലാനുവർത്തിയായി നില കൊള്ളും. അത്തരത്തിൽ ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. മിനിസ്ക്രീനിൽ വരുമ്പോൾ വീണ്ടും വീണ്ടും ആവർത്തിച്ചു കാണുന്ന സിനിമകളാകും അവയിൽ ഭൂരിഭാ​ഗവും. അത്തരത്തിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ചിന്തിപ്പിച്ച, അത്ഭുതപ്പെടുത്ത ഏതാനും ചില സിനിമകൾ വീണ്ടും ബി​ഗ് സ്ക്രീനിൽ എത്തുകയാണ്. 

തലസ്ഥാന ന​ഗരിയിൽ നടക്കുന്ന ഇരുപത്തി എട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ഇവ വീണ്ടും പ്രദർശിപ്പിക്കുന്നത്.  ഹോമേജ് വിഭാഗത്തിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. പോയ വർഷങ്ങളിൽ വിട്ടുപിരിഞ്ഞ അഭിനേതാക്കളുടെ ഓർമയ്ക്കായി പതിനൊന്ന് സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും. 

പ്രിയനടന്‍ ഇന്നസെന്‍റിന്‍റെയും സംവിധായകന്‍ സിദ്ദീഖിന്‍റെയും ഓർമയ്ക്കായി രാംജീറാവ് സ്പീക്കിം​ഗ് പ്രദർശിപ്പിക്കും. 1989ൽ ആയിരുന്നു ഈ സൂപ്പര‍ ഹിറ്റ് ചിത്രം പ്രദർശിപ്പിച്ചത്. സിദ്ദീഖ് ലാല്‍ കൂട്ടുകെട്ട് ആയിരുന്നു സംവിധാനം. 1982ല്‍ ഇറങ്ങിയ യവനിക(കെ.ജി. ജോര്‍ജ്), പെരുമഴക്കാലം(മാമൂക്കോയ), കെ. രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച അടൂര്‍ ചിത്രം വിധേയന്‍ എന്നീ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ ഉണ്ടാകും. ഇറാനിയന്‍ സംവിധായകൻ ദാരിയുഷ് മെഹര്‍ജിയുടെ  'എ മൈനര്‍', സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയുടെ 'കസിന്‍ ആഞ്ചലിക്ക', ഫ്രഞ്ച്  സംവിധായകൻ  ജാക്ക് റോസിയറിന്‍റെ 'അഡിയൂ ഫിലിപ്പീന്‍' തുടങ്ങിയവയും ഹോമേജ് വിഭാ​ഗത്തിൽ ഉണ്ടാകും. 

സുരേഷ് ഗോപിയല്ല, ഇനി ആസിഫ് അലി; ഏറ്റുമുട്ടാന്‍ ബിജു മേനോന്‍; പ്രഖ്യാപനം എത്തി

അതേസമയം, എട്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഐഎഫ്എഫ്കെ. മേളയിൽ 19 വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 15 വേദികളിലായി നടക്കുന്ന ചലച്ചിത്ര മേള ഈ മാസം 15ന് അവസാനിക്കും. മമ്മൂട്ടി ചിത്രം കാതല്‍ ദി കോറും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഐഎഫ്എഫ്ഐയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്