'സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരിയല്ലത്', മീ ടുവിനെ പരിഹസിച്ചിട്ടില്ലെന്ന് ധ്യാൻ

Published : May 20, 2022, 09:19 AM ISTUpdated : May 20, 2022, 09:24 AM IST
'സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരിയല്ലത്', മീ ടുവിനെ പരിഹസിച്ചിട്ടില്ലെന്ന് ധ്യാൻ

Synopsis

മി ടൂ മൂവ്മെന്‍റ് മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞത്.

മി ടൂ മൂവ്മെന്‍റിനെ (Me Too) പരിഹസിക്കുന്ന തരത്തിൽ നടൻ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമർശം ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു.  തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് ധ്യാന്‍ ഈ പ്രസ്താവന നടത്തിയത്. മി ടൂ മൂവ്മെന്‍റ് മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞത്. പിന്നാലെ താരത്തിനെതിരെ നിരവധി പേർ രം​ഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധ്യാൻ. 

'മീടൂ'വിനെ ഞാന്‍ സില്ലി ആയല്ല കാണുന്നത്. പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിക്കുന്നു. സര്‍വൈവര്‍മാരെ  അപമാനിക്കുന്ന കൊലച്ചിരി ആയി അതിനെ വ്യാഖ്യാനിക്കരുതെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. 

ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ

മീ ടുവിനെ ഞാൻ സില്ലിയായിട്ടല്ല കാണുന്നത്. ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് അവതാരകൻ അന്ന് എന്നോട് ചോദിച്ചത്. എന്തിനാണ് അങ്ങനെയൊക്കെയുള്ള ചോദ്യങ്ങളെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അടുത്തൊരു ചോദ്യം വരുമെന്ന് അറിയാം അതുകൊണ്ട് കാഷ്യലായാണ് ഞാൻ കൊറോ പേരെ തേച്ചിട്ടുണ്ടെന്ന് പറഞ്ഞത്. പണ്ടൊക്കെ ആയിരുന്നെങ്കിൽ ഞാൻ പെട്ട് പോയെനെ എന്ന് ചെറുതായി ചിരിച്ചിട്ടാണ് പറഞ്ഞത്. ആ ചിരിയെ പറ്റി ഒരു ഡോക്ടർ സ്റ്റേറ്റ്മെന്റ് ഇട്ടുകണ്ടു. ഞാൻ പണ്ട് ചെയ്ത തോന്ന്യവാസവും പോക്രിത്തരവും അല്ലെങ്കിൽ എന്റെ കഥകളൊക്കെ ആലോചിച്ചിട്ടാകും ഞാൻ ചിരിക്കുന്നത്. അത് ആരെയെങ്കിലും വേദനിപ്പിക്കാൻ ‍വേണ്ടിയുള്ളതോ സർവൈവർമാരെ അപമാനിക്കുന്ന കൊലച്ചിരിയോ അല്ല. ഞാൻ വേറെയൊന്നും ഉദ്ദേശിച്ചിട്ടല്ല ചിരിച്ചത്. അങ്ങനെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി.

ലോകത്താരെങ്കിലും ഞാൻ മീടു ചെയ്തിട്ടുണ്ടെന്ന് ഇങ്ങനെയൊരു പ്ലാറ്റ്ഫോമിൽ വന്നിരുന്ന് പറയുമോ. അങ്ങനെ ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതയാൾ ചെയ്തിട്ടുണ്ടാകണം. ഞാനത് ചെയ്തിട്ടുണ്ട്. വെറുതെ ഒരു സ്റ്റേറ്റ്മെന്റ് അല്ലത്. പത്ത് പന്ത്രണ്ട് കൊല്ലങ്ങൾക്ക് മുമ്പ് ഞാൻ ചെയ്തിട്ടുള്ള പ്രധാനകാര്യങ്ങളെന്തെന്ന് വച്ചാൽ, ഒന്ന് സെക്സ് ജോക്കാണ്. എന്റെ ഒരു പെൺസുഹൃത്ത് അത് ശരിയല്ലെന്ന് പറഞ്ഞപ്പോഴാണ് ഞാൻ റിയലൈസ് ചെയ്യുന്നത്. പിന്നീട് തിര സിനിമ ചെയ്യുന്ന സമയത്ത് ഇക്കാര്യങ്ങനെ പറ്റിയുള്ള പുസ്തകങ്ങൾ വായിക്കുകയും റിസർച്ച് ചെയ്യുകയും ചെയ്തിരുന്നു. അപ്പോഴാണ് ഞാൻ പണ്ട് പറഞ്ഞ കാര്യങ്ങളൊക്കെ ആർക്കൊക്കെ വിഷമമായി കാണും എന്ന്  മനസ്സിലാക്കുന്നത്. പിന്നീട് വളർന്ന് വരുന്തോറും സ്ത്രീകളെ ബഹുമാനിക്കാനും അവരെ അറിയാനും തുടങ്ങിയിരുന്നു.

Read Also: 'എന്‍റെ മി ടൂ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ'; ധ്യാന്‍ ശ്രീനിവാസന്‍റെ അഭിമുഖത്തില്‍ വിമര്‍ശനം

ഫിസിക്കലി അറ്റാക്ക് ചെയ്യുന്നത് മാത്രമാണ് മീ ടു എന്നാണ് പലരുടെയും വിചാരം. ദ്വയാർത്ഥം, ഒരാളോട് പോയി എനിക്ക് സെക്സ് ചെയ്യാൻ താല്പര്യമുണ്ടെന്ന് പറയുന്നത് പോലും മീ ടു ആണ്. ഇപ്പോഴും ഈ രീതിയിലൊക്കെ തമാശ പറയുന്നവർ ഉണ്ട്. അതൊരിക്കലും ചെയ്യാൻ പാടില്ല. ഇത്രയും സെൻസിറ്റീവ് ആയിട്ടുള്ള വിഷയത്തെ ഞാൻ വളരെ സില്ലിയായിട്ട് എടുത്തു എന്നുള്ളതാണ് ഇത്രയും വിമർശനങ്ങൾ വരാൻ കാരണം. നമ്മുടെ ഇവിടെ ആരോപണങ്ങൾ വന്നിട്ടുള്ളത് നടന്മാർക്കെതിരെ ഇല്ലെങ്കിൽ പവർഫുൾ ആൾക്കാർക്കെതിരെയാണ്. സിനിമയിൽ വന്ന് ചുരുങ്ങിയ കാലമായവർക്കെതിരെ പോലും ആരോപണങ്ങൾ വന്നില്ലേ. 

എന്റെ ചിരിക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. പക്ഷേ സ്റ്റേറ്റ്മെന്റിൽ ഞാൻ ഉറച്ചുനിൽക്കുന്നു. തേക്കുക എന്ന് പറയുന്നത് സ്ത്രീവിരുദ്ധമായൊരു പോയിന്റല്ല. എന്നെ തേക്കാൻ നോക്കിവരെ ഞാൻ തിരിച്ച് തേച്ചിട്ടുള്ളൂ. നിങ്ങളൊക്കെ വിചാരിക്കും പോലെ ലോകത്തിലെ എല്ലാ പെൺകുട്ടികളും നല്ലവരൊന്നും അല്ല. നല്ലതും ചീത്തയും ഉണ്ട്. ചെന്നൈ പോലൊരു ന​ഗരത്തിലാണ് ഞാൻ പഠിച്ചത്. അവിടെയുള്ള പെൺകുട്ടികൾ പ്രേമിക്കുന്നതിന് മുമ്പ് പയ്യന്റെ പ്രൊഫൈൽ നോക്കും. അവന്റെ കയ്യിൽ കാശുണ്ടോ എന്ന്. കാശില്ലാത്തവരെ പ്രേമിക്കില്ല. കാശിന് വേണ്ടി മാത്രം എന്റെ കൂടെ നടന്ന പെൺപിള്ളാരുണ്ട്. ഇവർക്ക് ആ സമയത്ത് വേറെ റിലേഷനും കാണും. ആണുങ്ങളെ കൃത്യമായി യൂസ് ചെയ്യാൻ കഴിയുന്നവരും ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം. ഞാൻ പറയുന്ന ഈ പെൺകുട്ടികളൊന്നും മലയാളികളല്ലെന്ന് കൂടി മനസ്സിലാക്കണം. അതുകൊണ്ട് അങ്ങനെയുള്ളവരെ യാതൊരു ദയവുമില്ലാതെ ഞാൻ തേച്ചിട്ടുണ്ട്. പിന്നെ ചേട്ടൻ ആരെയെങ്കിലും തേച്ചിട്ടുണ്ടോ എന്ന് അവതാരകർ ചോദിക്കുന്നത് ആദ്യം നിർത്തണം. എൻ എസ് മാധവൻ സാറിനെ ഒരുപാട് ബഹുമാനിക്കുന്നൊരാളാണ് ഞാൻ. അദ്ദേഹത്തിന്റെ ട്വീറ്റിനെ ഞാൻ അക്സപ്റ്റ് ചെയ്യുന്നു. കാരണം അന്ന് ഞാൻ ചെയ്ത കാര്യങ്ങൾ മോശമാണെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍