ജാക്കി ചാൻ്റെ സിനിമ കണ്ടത് പോലെയുണ്ട്..! ധ്യാനിന്റെ 'ചീനട്രോഫി' ട്രെയിലർ എത്തി

Published : Dec 03, 2023, 02:51 PM IST
ജാക്കി ചാൻ്റെ സിനിമ കണ്ടത് പോലെയുണ്ട്..! ധ്യാനിന്റെ 'ചീനട്രോഫി' ട്രെയിലർ എത്തി

Synopsis

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയും ചിത്രത്തിലുണ്ട്. 

പ്രേക്ഷകരുടെ പ്രിയ യുവനായകൻ ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി അനില്‍ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചീനട്രോഫി'. ചിത്രത്തിൻ്റെ രസകരമായ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ധ്യാനിനൊപ്പം ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. രസകരമായ ഒരു ഫാമിലി എൻ്റർടൈനറായിരിക്കും ചിത്രമെന്ന് ട്രെയിലർ ഉറപ്പ് തരുന്നുണ്ട്.

കൊതിയൂറും വിഭവങ്ങളും രസകരമായ കാഴ്ചകളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചീന ട്രോഫിയുടെ ഛായാഗ്രാഹകൻ സന്തോഷ് അണിമയും എഡിറ്റര്‍ രഞ്ജൻ എബ്രഹാമുമാണ്. 

പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തലസംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ് നായർ, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനല്‍ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആര്‍ഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അവളുമായുള്ള പ്രണയം വീട്ടിൽ പൊക്കി, അമ്മ എന്നെ പ്രകൃതിവിരോധി എന്ന് വിളിച്ചു: അനഘ രവി പറയുന്നു

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്