രജൻ കൃഷ്ണ നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'പഴുത്' ജനുവരി 23-ന് തിയേറ്ററുകളിലെത്തുന്നു

രജൻ കൃഷ്ണ നായകനാകുന്ന പഴുത് എന്ന ചിത്രം ജനുവരി 23 ന് തിയറ്ററുകളില്‍ എത്തുന്നു. സ്റ്റാലിൻ ജി അലക്സാണ്ടർ, അക്ബർ എന്നിവർ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കൊട്ടക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഐശ്വര്യ സുഭാഷ്, സുഭാഷ് ബാബു എന്നിവർ നിർമ്മിക്കുന്നു. ഡൈസൺ തോമസ്, മോബിൻ, നിള, നിൻസി, സ്റ്റാലിൻ ജി അലക്സാണ്ടർ, അലീന, വിഷ്ണു, റെജി, അനൂപ്, അമീർ എന്നിവർ പ്രധാന അഭിനേതാക്കളാണ്. ഛായാഗ്രഹണം മിഥുന്‍, എഡിറ്റർ സജി, സംഗീതം ഫൈസൽ, വരികള്‍ യാസിർ പുതുക്കാട്, കുന്നത്തൂർ ജയപ്രകാശ്, പാടിയിരിക്കുന്നത് നിതിൻ കെ ശിവ.

പ്ലോട്ട്

ശാന്തവും മനോഹരവുമായ റിസോർട്ടിൽ നടക്കുന്ന ഒരു അപ്രതീക്ഷിത മരണം. ആദ്യഘട്ടത്തിൽ അത് ആത്മഹത്യയെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ കേസിലെ ചില സൂക്ഷ്മമായ വൈരുധ്യങ്ങൾ കോട്ടയം ലോക്കൽ പോലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു. അവിടെനിന്നാണ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നത്. കേസിന്റെ സങ്കീർണ്ണത വർധിച്ചതോടെ ഡിജിപിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ രംഗത്തെത്തുന്നു. ഇത് യഥാർത്ഥത്തിൽ കൊലപാതകമാണോ? അല്ലെങ്കിൽ കൃത്യമായി ആസൂത്രണം ചെയ്ത ഒരു ആത്മഹത്യയോ? സത്യം തേടുന്ന ഈ അന്വേഷണത്തിലൂടെ മനുഷ്യ മനസ്സിലെ ഇരുണ്ട പൊരുളുകളും അധികാരവും ബന്ധങ്ങളും ഒളിപ്പിച്ചുവെച്ച പഴുതുകളും പതിയെ വെളിപ്പെടുന്നു. ഒരു മരണത്തിന് പിന്നിലെ സത്യം കണ്ടെത്താൻ നടക്കുന്ന യാഥാർത്ഥ്യബോധമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് പഴുത് എന്ന് അണിയറക്കാര്‍ പറയുന്നു.

അസോസിയേറ്റ് ഡയറക്ടർ പ്രദീഷ് ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആൽബർട്ട്, ആദിത്യൻ, തോമസ്, ബിജു, വിഷ്ണു എം നായർ, കാസ്റ്റിങ് ഡയറക്ടർ ലാലു, അസിസ്റ്റന്റ് ക്യാമറമാൻ വിഷ്ണു, ജംഷീർ, മനു ചെമ്മാട്, സഞ്ജു വിൽസൺ, വിജീഷ് വാസുദേവ്, സൗണ്ട് എൻജിനീയർ നിഷാദ്, കോസ്റ്റൂം രാജീവ്‌, മേക്കപ്പ് അനിൽ നേമം, മേക്കപ്പ് അസിസ്റ്റന്റ് രാജേഷ് പാലക്കാട്‌, രജനി അജ്നാസ്, കോസ്റ്റ്യൂംസ് രാജീവ്‌, ആർട്ട്‌ സെയ്ത്, സൗണ്ട് മിക്സിംഗ് വിജയ് സൂര്യ വി ബി, ഡി ഐ ബിബിൻ വിഷ്വല്‍ ഡാൻസ്, പ്രൊഡക്ഷൻ കൺട്രോളർ സിബി പിള്ള, ബി ജി എം ശ്രീനാഥ്, പബ്ലിസിറ്റി ഡിസൈൻ വിഷ്ണു രാംദാസ്, ഡിസ്ട്രിബ്യൂഷന്‍ തന്ത്ര മീഡിയ, പി ആർ ഒ എം കെ ഷെജിൻ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | Sabarimala