DQ33 First Look : 'ഈ വർഷം അവസാനിക്കും മുമ്പ് ചിലത് വരുന്നുണ്ട്'; 'ഡിക്യൂ33' ഫസ്റ്റ് ലുക്ക് ലോഞ്ച് 21ന്

Web Desk   | Asianet News
Published : Dec 19, 2021, 08:37 PM IST
DQ33 First Look : 'ഈ വർഷം അവസാനിക്കും മുമ്പ് ചിലത് വരുന്നുണ്ട്'; 'ഡിക്യൂ33' ഫസ്റ്റ് ലുക്ക് ലോഞ്ച് 21ന്

Synopsis

'കുറുപ്പി'ന്  രണ്ടാംഭാഗം ഉണ്ടാവുമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. 

ലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ (Dulquer Salmaan). സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപ്പർതാര പദവിയിലെത്താൻ ദുൽഖറിന് സാധിച്ചു. കുറിപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയത്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. 

'ഡിക്യൂ33' എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 21 ന് രാവിലെ 11 മണിക്ക് പുറത്തുവിടുമെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ബൃന്ദ ഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ തരാം കാജൽ അഗർവാളും അദിതി റാവുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും എന്നാണ് സൂചന.

"ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ആവേശകരമായ ചിലത് വരുന്നുണ്ട്. കാത്തിരിക്കുക!" എന്ന കുറിപ്പോടെയാണ് ദുൽഖർ വാർത്ത പങ്കുവച്ചത്. അതേസമയം, 'കുറുപ്പി'ന്  രണ്ടാംഭാഗം ഉണ്ടാവുമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 'അലക്സാണ്ടറിന്‍റെ ഉയര്‍ച്ച' എന്ന ടൈറ്റിലില്‍ ഒരു ക്യാരക്റ്റര്‍ മോഷന്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഐ.എഫ്.എഫ്.കെയില്‍ ഋത്വിക് ഘട്ടക്കിന് ആദരം; പുനരുദ്ധരിച്ച നാല് ചിത്രങ്ങൾ മേളയിൽ
നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ