ആസിഫ്..രേഖാചിത്രത്തിലൂടെ ഞങ്ങളെ നിങ്ങളുടെ കാഴ്ചക്കാരാക്കി; പുകഴ്ത്തി ദുൽഖർ സൽമാൻ

Published : Jan 18, 2025, 07:48 PM ISTUpdated : Jan 18, 2025, 07:56 PM IST
ആസിഫ്..രേഖാചിത്രത്തിലൂടെ ഞങ്ങളെ നിങ്ങളുടെ കാഴ്ചക്കാരാക്കി; പുകഴ്ത്തി ദുൽഖർ സൽമാൻ

Synopsis

രേഖാചിത്രത്തെ പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍. 

സിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം രേഖാചിത്രത്തെ പ്രശംസിച്ച് നടൻ ദുൽഖർ സൽമാൻ. ​ഗംഭീര സിനിമയാണ് രേഖാചിത്രമെന്നും ആരെങ്കിലും സിനിമ കാണാൻ വിട്ടു പോയെങ്കിൽ ഉറപ്പായും പോയി കാണണമെന്നും ദുൽഖർ പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രശംസിച്ച ദുൽഖർ, ആസിഫിനെ പുകഴ്ത്തി. രേഖാചിത്രത്തിലേക്കും കഥാപാത്രത്തിലേക്കും മനസർപ്പിച്ച ആസിഫ് എല്ലാവിധ സ്നേ​ഹവും അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

"രേഖാചിത്രം എന്ന അതി ഗംഭീരമായൊരു സിനിമ കണ്ടു. ആരെങ്കിലും ഈ സിനിമ കാണാൻ വിട്ടു പോയെങ്കിൽ ഉറപ്പായും പോയി കാണണം. ഇതൊരു ത്രില്ലർ സിനിമയാണ്. ഇതിൽ നി​ഗൂഢതകളുണ്ട്. മലയാളം സിനിമാസ്വാദകർക്ക് മാത്രം ആസ്വദിക്കാനാകുന്ന ഗൃഹാതുരത്വമുണ്ട് ഇതിൽ. ഒപ്പം അവശ്വസനീയമായ പ്രകടനങ്ങളുമായി എന്റെ പ്രിയപ്പെട്ടവരും", എന്ന് ദുൽഖർ പറയുന്നു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു താരത്തിന്റെ പ്രശംസ. 

'എന്നടാ പണ്ണി വെച്ചിറുക്കെ'; ഒടിടിയിലും താരങ്ങളായി സാ​ഗറും ജുനൈസും, മോളിവുഡിനെ വിറപ്പിച്ച് പണിയിലെ വില്ലന്മാർ

"ആസിഫ്.. ഈ ചിത്രത്തിലും കഥാപാത്രത്തിലും മനസ് അർപ്പിച്ചതിന് എല്ലാവിധ സ്നേഹവും അർഹിക്കുന്നു. നിരപരാധിയായ ഇരയുടെ മരണത്തിന് പിന്നിലുള്ള നിഗൂഢതകൾ പുറത്തു കൊണ്ടുവന്ന് അവർക്ക് നീതി കിട്ടുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലെ നിരാശയും വേദനയും മനോധൈര്യവുമെല്ലാം ഞങ്ങളെ നിങ്ങളുടെ കാഴ്ചക്കാരാക്കി മാറ്റി. രേഖയെ അവതരിപ്പിച്ച അനശ്വരയിൽ ഒരുപാട് പ്രതീക്ഷകളും നിഷ്കളങ്കതയും ഉണ്ടായിരുന്നു. വിൻസന്റായി അമ്പരപ്പിക്കുന്ന പ്രകടനമാണ് മനോജേട്ടാ നിങ്ങൾ കാഴ്ചവച്ചത്. വിൻസന്റ് ശരിക്കും ഭയപ്പെടുത്തി. മറ്റെല്ലാ അഭിനേതാക്കളും അതി ​ഗംഭീരമായിരുന്നു. എല്ലാവരുടെ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. ജോഫിൻ, അപ്പു, മുജീബ്, ഷമീർ, സമീറ തുടങ്ങി സിനിമയുടെ മുഴുവൻ ടെക്നീഷ്യൻസിന്റെയും പ്രകടനം  മാതൃകാപരമാണ്. ഇനിയും ഇത്തരം മികച്ച വർക്കുകൾ മലയാളത്തിന് സമ്മാനിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ", എന്നും ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു