2024 ഒക്ടോബറിൽ റിലീസ് ചെയ്ത ചിത്രമാണ് പണി.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വെള്ളിത്തിരയിൽ എത്തി പിന്നീട് മലയാളത്തിൽ ഒഴിച്ചു കൂടാനാകാത്ത താരമായി വളർന്ന നടനാണ് ജോജു ജോർജ്. ഏറ്റവും ഒടുവിൽ തന്റെ ആദ്യ സംവിധാന ചിത്രവും ജോജു പുറത്തിറക്കി. പണി എന്നാണ് ചിത്രത്തിന് പേര്. കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയിരുന്നു. നിലവിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്.
സോണിലിവിലൂടെയാ പണിയുടെ സ്ട്രീമിംഗ് നടക്കുന്നത്. സിനിമ റിലീസ് ആയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങളായിരുന്നു ഡോണും സിജുവും. ബിഗ് ബോസ് സീസൺ അഞ്ചിലൂടെ ശ്രദ്ധനേടിയ സാഗറും ജുനൈസും ആയിരുന്നു ഈ കഥാപാത്രങ്ങൾ ചെയ്തത്. വില്ലൻ വേഷത്തിൽ എത്തിയ ഇരുവർക്കും ലഭിച്ച കയ്യടികൾ ചെറുതൊന്നും ആയിരുന്നില്ല. ആ കയ്യടികൾ ഒടിടിയിൽ പണി എത്തിയപ്പോഴും താരങ്ങൾ ലഭിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രേക്ഷകരിൽ ഇവരോട് എന്തെന്നില്ലാത്തൊരു പകയും അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന തരത്തിലുള്ള അഭിനയമാണ് ഇവർ കാഴ്ചവച്ചിരിക്കുന്നത്.
"മുറിച്ചാൽ മുറികൂടുന്ന ഇനങ്ങളാണ് രണ്ടും. ഓരോ നോട്ടത്തിലും ചിരിയിലും അലസമായ വാക്കുകളിലും ചലനങ്ങളിലുമൊക്കെ കഥാപാത്രങ്ങളായി സാഗറും ജുനൈസും ലവലേശം വ്യത്യാസമില്ലാതെ മാറുന്ന കഥാപാത്രം. അതി ഗംഭീരമായി ചെയ്തുവച്ചിട്ടുണ്ട്", എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇരുവർക്കും പ്രത്യേകിച്ച് സാഗറിന് നല്ലൊരു ഫ്യൂച്ചർ ഉണ്ടെന്നാണ് ഒടിടി പ്രേക്ഷകർ പറയുന്നത്. മലയാളികള്‍ക്ക് പുറമെ ഇതര ഭാഷക്കാരും പണിയെ പ്രശംസിച്ച് രംഗത്ത് എത്തുന്നുണ്ട്.
2024 ഒക്ടോബറിൽ റിലീസ് ചെയ്ത ചിത്രമാണ് പണി. ജോജു ജോർ, സാഗർ, ജുനൈസ് എന്നിവർക്കൊപ്പം, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, അറുപതോളം പുതിയ താരങ്ങളും ജോജുവിന്റെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
നേടിയത് 40 കോടിയിലധികം; വിജയകരമായി പ്രദർശനം തുടർന്ന് ടൊവിനോയുടെ 'ഐഡന്റിറ്റി'
