'ഞാൻ വളർന്നത് ശക്തരായ സ്ത്രീകൾക്ക് ചുറ്റും, വാപ്പച്ചിയുടെ മകനായതിൽ അഭിമാനം': ദുൽഖർ

Published : Oct 28, 2022, 12:25 PM ISTUpdated : Oct 28, 2022, 12:37 PM IST
'ഞാൻ വളർന്നത് ശക്തരായ സ്ത്രീകൾക്ക് ചുറ്റും, വാപ്പച്ചിയുടെ മകനായതിൽ അഭിമാനം': ദുൽഖർ

Synopsis

വാപ്പച്ചി തിരക്കുള്ള നടനായത് കൊണ്ട്  അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താന്‍ വളർന്നതെന്ന് ദുൽഖർ പറയുന്നു.

ലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ മകനെന്ന നിലയിൽ ശ്രദ്ധനേടിയ ദുൽഖറിന്റെ സിനിമയിലെ വളർച്ച വളരെ വേ​ഗത്തിൽ ആയിരുന്നു. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന ദുൽഖറിന് രാജ്യമൊട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. മലയാളത്തിലൂടെയാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും ടോളിവുഡിലും ബോളിവുഡിലും താരം തിളങ്ങി. ഇപ്പോഴിതാ തന്റെ പിതാവ് മമ്മൂട്ടിയെ കുറിച്ചും വീട്ടുകാരെ പറ്റിയും ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

വാപ്പച്ചി തിരക്കുള്ള നടനായത് കൊണ്ട്  അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താന്‍ വളർന്നതെന്ന് ദുൽഖർ പറയുന്നു. തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണെന്നും മമ്മൂട്ടിയുടെ മകനായതിൽ അഭിമാനിക്കുന്നുവെന്നും ദുൽഖർ പറയുന്നു. മസാല എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം. അഭിമുഖത്തിന്റെ പൂർണ്ണരൂപം നടൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.  

"ശക്തരായ സ്ത്രീകൾക്ക് ചുറ്റുമാണ് ഞാൻ വളർന്നത്. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് വളർന്നത്. എന്റെ ഭാര്യ അമാല്‍ വന്നപ്പോൾ കുടുംബം കൂടുതൽ വളർന്നു. എനിക്കിപ്പോൾ എന്റെ മകളുണ്ട്. ലോക്ക്ഡൗൺ സമയത്ത്, എന്റെ 90 വയസ്സുള്ള മുത്തശ്ശിയും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു. യഥാർത്ഥത്തിൽ എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്", എന്ന് ദുൽഖർ പറയുന്നു. ഞാൻ എന്റെ വാപ്പച്ചിയുടെ മകനായതിൽ അഭിമാനിക്കുകയാണ്. "അവന്റെ അച്ഛൻ ശരിക്കും അഭിമാനിക്കും" എന്നൊക്കെ ആരെങ്കിലും തന്നെക്കുറിച്ച് പറയുന്നത് കേട്ടാൽ വളരെയധികം സന്തോഷം തോന്നുമെന്നും ദുൽഖർ പറയുന്നു. 

കൂളിംഗ് ഗ്ലാസ് വച്ച് മാസായി ജ്യോതിക; 'കാതൽ' സെറ്റിൽ ജോയിൻ ചെയ്ത് താരം

അതേസമയം, ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 23ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക പ്രശംസകൾ നേടിയിരുന്നു. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടി ആയിരുന്നു ഇത്. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ സീതാ രാമം എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'