'കിംഗ് ഓഫ് കൊത്ത'യിലെ ഗാന രംഗം കളറാകും, ദുല്‍ഖറിനൊപ്പം എത്തുന്നത് റിതിക

Published : Jul 27, 2023, 04:46 PM IST
'കിംഗ് ഓഫ് കൊത്ത'യിലെ ഗാന രംഗം കളറാകും, ദുല്‍ഖറിനൊപ്പം എത്തുന്നത് റിതിക

Synopsis

ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനത്തിനായി കാത്ത് പ്രേക്ഷകര്‍.

ഓണം റിലീസായി വരുന്ന ഓഗസ്റ്റില്‍ തിയറ്ററുകളിലേക്ക് എത്തുന്ന 'കിംഗ് ഓഫ് കൊത്ത'യിലെ ഐറ്റം നമ്പർ ഗാനത്തിന് ചുവടുവയ്ക്കുന്നത് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുല്‍ഖറും റിതികാ സിംഗുമാണ്. ദുല്‍ഖറിന്റെ പിറന്നാള്‍ ആഘോഷത്തിന് നാളെയാണ് ചിത്രത്തിലെ ഗാനം പുറത്തുവിടുക. മലയാളത്തിൽ 'കലാപക്കാരാ' എന്നാരാഭിക്കുന്ന ഗാനം ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ 'ഹല്ലാ മച്ചാരെ', തമിഴിൽ 'കലാട്ടക്കാരൻ', ഹിന്ദിയിൽ 'ജല ജല ഹായ്' എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ വലിയ മലയാള ചിത്രമായ 'കിംഗ് ഓഫ് കൊത്ത' ഓണത്തിന് പ്രേക്ഷകർക്കുള്ള വിഷ്വൽ ട്രീറ്റ് ആണെന്ന കാര്യമുറപ്പാണ്.

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.  മ്യൂസിക്  സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നു.

ആക്ഷന് പ്രാധാന്യമുള്ള ഒരു മാസ് ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു. പ്രധാന ലൊക്കേഷൻ കരൈക്കുടി ആണ്. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കുന്നത്. മേക്കപ്പ് റോണെക്സ് സേവ്യർ ആണ്. സംഘട്ടനം രാജശേഖർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പിആർഒ പ്രതീഷ് ശേഖർ എന്നിവരുമാണ് മറ്റ് പ്രവര്‍ത്തകര്‍.

Read More: 'മലയാളികളുടെ പ്രിയപ്പെട്ട പാട്ട്', ഗായിക ചിത്ര അറുപതിന്റെ നിറവില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്