തിയറ്ററുകളിലേക്ക് ആളുകള്‍ ഇരച്ചെത്തുമ്പോള്‍ സര്‍പ്രൈസായി ഒടിടിയിലേക്ക് ആവേശം, തിയ്യതി പുറത്ത്, അപ്രതീക്ഷിതം

Published : May 07, 2024, 08:33 AM IST
തിയറ്ററുകളിലേക്ക് ആളുകള്‍ ഇരച്ചെത്തുമ്പോള്‍ സര്‍പ്രൈസായി ഒടിടിയിലേക്ക് ആവേശം, തിയ്യതി പുറത്ത്, അപ്രതീക്ഷിതം

Synopsis

തിയറ്ററില്‍ ആവേശത്തിന് തിരിച്ചടിയാകുമെന്നാണ് അഭിപ്രായങ്ങള്‍.

ആവേശം ഫഹദിന്റെ വമ്പൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ഫഹദിന്റെ വിളയാട്ടമാണ് ആവേശം. ഒരു സര്‍പ്രൈസ് റിപ്പോര്‍ട്ടാണ് ആവേശത്തെ കുറിച്ച് നിലവില്‍ ചര്‍ച്ചയാകുന്നത്. ഒടിടിയിലേക്ക് ആവേശം എത്തുന്നതില്‍ തീരുമാനമായിരിക്കുന്നു.

ആവേശം ആഗോളതലത്തില്‍ ആകെ 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. നിലവിലും ഫഫദ് നായകനായ ആവേശം തിയറ്ററുകളില്‍ ആളുകളെ നിറയ്‍ക്കുമ്പോഴാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിനെത്തുന്നത് എന്നതാണ് സര്‍പ്രൈസാകുന്നത്. മെയ് ഒമ്പതിനാണ് ഫഹദിന്റെ ആവേശം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകൻ ഫഹദ് ആവേശത്തില്‍ എത്തിയിരിക്കുന്നത്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Read More: ഒടുവില്‍ റെസ്‍മിനും അക്കാര്യം തുറന്നു ചോദിച്ചു, ഗബ്രിയുമായുള്ള ബന്ധത്തില്‍ ജാസ്‍മിന്റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക