നടൻ ഗോകുലൻ വിവാഹിതനായി; വീഡിയോ കാണാം

Published : May 28, 2020, 11:05 AM IST
നടൻ ഗോകുലൻ വിവാഹിതനായി; വീഡിയോ കാണാം

Synopsis

ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയില്‍ ഗോകുലന്‍ ചെയ്ത ജിംബ്രൂട്ടന്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു

നടൻ ഗോകുലൻ വിവാഹിതനായി. പെരുമ്പാവൂർ അയ്മുറി സ്വദേശിയാണ് ധന്യയാണ് വധു. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ലോക്ക്‌ഡൗൺ കാലത്ത് സർക്കാരും ആരോഗ്യവകുപ്പും നിർദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

കുടുംബശ്രീ ട്രാവല്‍സ് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം തുടങ്ങിയ ഗോകുലൻ പിന്നീട് ആമേൻ, പുണ്യാളന്‍ അഗര്‍ബത്തീസ്, സപ്തമശ്രീ തസ്കര, ഇടി,പത്തേമാരി, ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിൽ നിന്നുമാണ് ഗോകുലൻ  സിനിമയിലേക്ക് എത്തുന്നത്. ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയില്‍ ഗോകുലന്‍ ചെയ്ത ജിംബ്രൂട്ടന്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു.
 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്