എന്റെയാ കരച്ചിൽ എന്നെങ്കിലും ആ വ്യക്തിയുടെ തലയിൽ വീഴും'; മനസു തുറന്ന് ഗൗരി കൃഷ്‍ണൻ

Published : Nov 19, 2026, 01:34 PM IST
Gowri Krishnan

Synopsis

നടി ഗൗരി കൃഷ്‍ണന്റെ പ്രതികരണം.

മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്‍ണൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്‍ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാൽ മനോജുമായി ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ വ്ളോഗിലൂടെ അറിയിച്ചിരുന്നു. ഈ തുറന്നുപറച്ചിലു ശേഷം അനാവശ്യമായ കുറ്റപ്പെടുത്തലുകൾ തനിക്കെതിരെ ഉണ്ടായിട്ടുണ്ടെന്ന് ഗൗരി പറയുന്നു.

''ചില കാര്യങ്ങൾ തുറന്ന് പറയാൻ ഞാൻ നിർബന്ധിതയായിട്ടുണ്ട്. എത്ര നാൾ മൂടിവെക്കാനാകും. ഒരുപാട് ചോദ്യങ്ങളും കമന്റുകളും വന്നപ്പോൾ അത് പറഞ്ഞ് കഴിഞ്ഞു. പറഞ്ഞപ്പോൾ അതിനും കുറ്റം. ഞാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വരുമാനം ഉണ്ടാക്കുന്ന ആളാണ്. അതിനാൽ മാറി നിൽക്കാൻ പറ്റില്ല. കുറച്ച് കാശുണ്ടാക്കിയിട്ട് ഇതെല്ലാം നിർത്തി ആരും തിരിച്ചറിയാത്ത സ്ഥലത്ത് പോയി ജീവിച്ചേനെ എന്ന് ചിന്തിച്ചിട്ടുണ്ട്. ചിലർ ഒരു മുറിയിൽ ഇരുന്ന് ഒരാളുടെ വ്യക്തി ജീവിതമെടുത്ത് അന്താരാഷ്ട്ര കാര്യം ചർച്ച ചെയ്യുന്നത് പോലെ ചർച്ച ചെയ്യും. ഒരു തരത്തിലും അത് അംഗീകരിക്കാനാകില്ല. സത്യമറിയാതെ ഇവർ വ്യാഖ്യാനിച്ച് നൂറ് ശതമാനം ആത്മവിശ്വാസത്തിൽ സംസാരിക്കുന്നത് കാണുമ്പോൾ ചില സമയത്ത് എനിക്ക് അടിക്കാൻ തോന്നിയിട്ടുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഒരാൾക്ക് ഞാൻ മെസേജ് അയച്ചു. മാന്യതയുള്ള ആളായത് കൊണ്ട് അയാൾ സോറി പറഞ്ഞ്, മാറ്റി ഒരു വീഡിയോ ചെയ്തു. പക്ഷേ, വേറൊരാൾ എന്റെ ലെെഫിൽ നടന്നതൊന്നുമല്ലാത്ത കാര്യങ്ങൾ മോശമായി പറഞ്ഞു. അന്ന് ഞാൻ അമ്പലത്തിൽ പോയി കരഞ്ഞ കരച്ചിലുണ്ട്. എന്റെ ജീവിതത്തിൽ ഞാനത് മറക്കില്ല. ആ കരച്ചിൽ എന്നെങ്കിലും ആ വ്യക്തിയുടെ തലയിൽ വീഴും. അത് 101 ശതമാനം ഉറപ്പാണ്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഗൗരി പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തിൽ 'AOT (ആകാശത്തിൽ ഒരു താരകം)' പ്രീമിയർ ഷോകൾ; നവംബർ 19ന് വൈകിട്ട് 7 മണി മുതൽ പ്രദർശനം
'ഉറങ്ങാൻപോലും സമ്മതിക്കുന്നില്ല, ഇതിലും ഭേദം ജയിലിൽ കിടക്കുന്നത്'; അത് കേൾക്കുമ്പോഴാണ് സങ്കടം കൂടുന്നത്, പ്രതികരിച്ച് റെന ഫാത്തിമ