'ഉറങ്ങാൻപോലും സമ്മതിക്കുന്നില്ല, ഇതിലും ഭേദം ജയിലിൽ കിടക്കുന്നത്'; അത് കേൾക്കുമ്പോഴാണ് സങ്കടം കൂടുന്നത്, പ്രതികരിച്ച് റെന ഫാത്തിമ

Published : Nov 19, 2026, 10:35 AM IST
Rena Fathima

Synopsis

ഞാനൊരു തെറ്റ് ചെയ്തു, അത് അംഗീകരിക്കുന്നുവെന്നും പറയുന്നു ബിഗ് ബോസ് മുൻ താരമായ റെന ഫാത്തിമ,

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളിൽ പ്രതികരിച്ച് ഇൻഫ്ലുവൻസർ റെന ഫാത്തിമ. റെഡ്ഡിറ്റിലൂടെയും മറ്റും തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് പൂട്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ജയിലിൽ അടക്കണം എന്നു വരെ ചിലർ പറയുന്നുണ്ടെന്നും റെന പറയുന്നു. തന്നെ വിമർശിച്ച ഒരു പെൺകുട്ടിയുടെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത് റെന പങ്കുവച്ച കമന്റിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. ഈ വിഷയത്തിൽ റെന ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. താന്‍ അവരെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു എന്നും ആ കുട്ടിയുെട മാതാപിതാക്കളോട് സംസാരിക്കണമെങ്കിൽ അതും ചെയ്യാമെന്നും അവർ പറയുന്നത് എന്തും നേരിടാൻ തയാറാണെന്നും റെന പറഞ്ഞിരുന്നു.

''അക്കൗണ്ട് ബാൻ ആകുന്നതിൽ എനിക്ക് കുഴപ്പമില്ല. എന്റെ കയ്യിൽ വേറെ രണ്ട് അക്കൗണ്ടുണ്ട്. പക്ഷേ കുറേപ്പേർ ഇത് കണ്ട് വേറെ രീതിക്ക് നരേറ്റീവ്സ് വായിച്ച് അത് ട്വിസ്റ്റ് ചെയ്തെടുക്കുന്നു. ചിലർ ഞാൻ റേസിസ്റ്റ് ആണെന്ന് പറയുന്നു. അത് കേൾക്കുമ്പോഴാണ് സങ്കടം കൂടുന്നത്. ഞാനൊരു തെറ്റ് ചെയ്തു. അത് അംഗീകരിക്കുന്നു. ചില റെഡിറ്റേർസ് എന്നെ ജയിലിലാക്കാൻ വേണ്ടി കളിക്കുന്നുണ്ട്. നിങ്ങളുടെ ഈ കമന്റുകൾ കേട്ട് നിൽക്കുന്നതിലും എത്രയോ ഭേദമാണ് ജയിലിൽ പോയി കിടക്കുന്നത്. എന്റെ അക്കൗണ്ട് പൂട്ടിക്കാനുള്ള ഈ കഷ്ടപ്പാട് നിങ്ങൾക്കൊരു റേപിസ്റ്റിനെതിരെ ഉപയോഗിച്ചെങ്കിൽ നിങ്ങൾക്ക് നല്ലത് കിട്ടും. ഇവരൊക്കെ ജീവിതത്തിൽ അത്രയും പെർഫെക്ട് ആയിട്ടാണോ എന്നെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്. ഉറങ്ങാൻപോലും സമ്മതിക്കുന്നില്ല. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുക്കാൻ നോക്കി. പക്ഷേ അങ്ങനെ ബ്രേക്ക് എടുത്താൽ എന്റെ കാര്യങ്ങളൊന്നും നടക്കില്ല. കാരണം എന്റെ വീടിന്റെ വാടക അടയ്ക്കുന്നതും കുടുംബം പോറ്റേണ്ടതും ഞാനാണ്. ഇതിൽ നിന്ന് ബ്രേക്ക് എടുത്താൽ ഒന്നും നടക്കില്ല. എനിക്ക് കുടുംബമുണ്ട്, രണ്ട് വളർത്ത് മൃഗങ്ങളുണ്ട്, അവരുടെയൊക്കെ കാര്യം നോക്കണം'', റെന വീഡിയോയിൽ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അതവന്റെ ജീവിതമാർഗമായിരിക്കും, വിഷമമുണ്ട്'; ആസിഫിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബാൻ ചെയ്തതിൽ പ്രതികരിച്ച് ഷിബിന
മികച്ച പ്രതികരണങ്ങളോടെ 'ഭൗമ' മുന്നേറുന്നു; പുതിയ വീഡിയോ ഗാനം പുറത്ത്