Guru Somasundaram : ഇതെന്റെ ബോഡി ഡബിൾ; ബാലാജിയെ പരിചയപ്പെടുത്തി ‘മിന്നൽ ഷിബു’

Web Desk   | Asianet News
Published : Jan 20, 2022, 03:54 PM ISTUpdated : Jan 20, 2022, 03:55 PM IST
Guru Somasundaram : ഇതെന്റെ ബോഡി ഡബിൾ; ബാലാജിയെ പരിചയപ്പെടുത്തി ‘മിന്നൽ ഷിബു’

Synopsis

ക്രിസ്മസ് റിലീസായി ഡിസംബർ 24നാണ് ചിത്രം പ്രേക്ഷകരിൽ എത്തിയത്. 

ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ മിന്നൽ മുരളി(Minnal Murali) എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ജനങ്ങൾ ഏറെ സംസാരിച്ചത് അതിലെ വില്ലനെ കുറിച്ചായിരുന്നു. അയാളുടെ കണ്ണീരില്‍ നനഞ്ഞ ചിരി ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചു. സിനിമയിലുടനീളം വില്ലന്‍ മാസായപ്പോള്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്‍റെ നായികയും കാഴ്ചക്കാരെ കയ്യിലെടുത്തു. ഷിബു എന്ന വില്ലനായി നടൻ ​ഗുരു സോമസുന്ദരമാണ്(Guru Somasundaran) എത്തിയത്. ഇപ്പോഴിതാ സിനിമയിലെ തന്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഗുരു സോമസുന്ദരം. 

സംഘട്ടന രംഗങ്ങളിൽ ഗുരുവിനു പകരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ബാലാജി എന്ന ആർട്ടിസ്റ്റായിരുന്നു. ‘ഇദ്ദേഹമാണ് എന്റെ സ്റ്റണ്ട് ഡബിൾ ചെയ്ത ബാലാജി. മിന്നൽ മുരളി സെറ്റിൽ പല കോസ്റ്റ്യൂമുകളിലും ഞങ്ങളെ തിരിച്ചറിയാൻ പാടായിരുന്നു. എന്റെ സോൾ ഡബിൾ ആണ് ബാലാജി.’, എന്നാണ് ഗുരു സോമസുന്ദരം കുറിച്ചത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളും ഗുരു സോമസുന്ദരം പങ്കുവച്ചു. 

ക്രിസ്മസ് റിലീസായി ഡിസംബർ 24നാണ് ചിത്രം പ്രേക്ഷകരിൽ എത്തിയത്. ഒടിടിയായി നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു റിലീസ്. 'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ