വയനാട് ടൗൺഷിപ്പ് വിവാദത്തിൽ തിരക്കഥാകൃത്ത് നിഷാദ് കോയ പ്രതികരിച്ചു. ദുരന്തകാലത്തെ രക്ഷാപ്രവർത്തനം ഒരു കൂട്ടായ പരിശ്രമമായിരുന്നുവെന്നും, സർക്കാരിന്റെ നേട്ടമായ ടൗൺഷിപ്പിനെ പാർട്ടി പരിപാടിയാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. Nishad Koya reacts on Wayanad township controversy
മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് വിവാദമാവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ദുരന്ത സമയത്ത് മനുഷ്യർക്ക് വേണ്ടി സ്വയം സമർപ്പിച്ചവരിൽ സഖാക്കൾ മാത്രമായിരുന്നില്ലെന്നും, കോൺഗ്രസുകാരും, സംഘികളും അടക്കം മതമുള്ളവരും ഇല്ലാത്തവരും മനുഷ്യർക്ക് വേണ്ടി നടത്തിയ പോരാട്ടമായിരുന്നു അതെന്നും, സഖാവ് റഫീഖ് ടൗൺഷിപ്പിന്റെ ആത്മാവും മമ്മൂട്ടി കാഴ്ചക്കാരനും എന്ന നറേറ്റീവ് ഒക്കെ കയ്യിൽ വെച്ചാൽ മതിയെന്നും ടൗൺഷിപ്പ് എല്ലാ ഫ്രെയിംലും കേറി നിൽക്കുന്ന ചില ഖദർ ധരിച്ച യൂത്തന്മാരുടെ ലെവലിലേക് സഖാവ് റഫീഖ് താഴരുതായിരുന്നുവെന്നും നിഷാദ് കോയ പറയുന്നു.
"ദുരന്ത സമയത്ത് ആ മനുഷ്യർക്ക് വേണ്ടി സ്വയം സമർപ്പിച്ചവരിൽ സഖാക്കൾ മാത്രം ആയിരുന്നില്ല, കോൺഗ്രസ് കാരും, ലീഗ് കാരും, സങ്കികളും വിവിധ മത സംഘടനകളും, മതം ഇല്ലാത്തവരും ഒക്കെ ഉണ്ടായിരുന്നു. മനുഷ്യർക്ക് വേണ്ടി മനുഷ്യർ നടത്തിയ പോരാട്ടം തന്നെ ആയിരുന്നു അത്. മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ ഫണ്ട് ലേക്ക് ചെറുതും വലുതും ആയ തുക നൽകിയതും മമ്മൂട്ടി കൂടി അടങ്ങുന്ന മലയാളികൾ തന്നെ ആണ്. സഖാവ് റഫീഖ് ടൗൺഷിപ്പിന്റെ ആത്മാവും മമ്മൂട്ടി കാഴ്ചക്കാരനും എന്ന നറേറ്റീവ് ഒക്കെ കയ്യിൽ വെച്ചാൽ മതി." നിഷാദ് കോയ പറയുന്നു.
"ടൗൺഷിപ് സർക്കാരിന്റെ ആണ്, സർക്കാർ ജനങളുടേത് ആണ്. ടൗൺഷിപ് നേരിൽ കണ്ട വ്യക്തി എന്ന നിലയിൽ പറയുന്നു, ഏറ്റവും നന്നായി കൽപ്പറ്റ നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിർമിച്ച ആ സ്നേഹ ഭവനങ്ങൾ പിണറായി സർക്കാരിന്റെ പ്രവർത്തന മികവ് തന്നെ ആണ്, അത് ഒരു പാർട്ടി സ്പോൺസർഡ് പരിപാടി ആക്കാൻ ശ്രമിച്ച് എല്ലാ ഫ്രെയിംലും കേറി നിൽക്കുന്ന ചില ഖദർ ധരിച്ച യൂത്തന്മാരുടെ ലെവലിലേക് സഖാവ് റഫീഖ് താഴരുതായിരുന്നു... മമ്മൂട്ടിയോ മോഹൻലാലോ ആര് വേണോങ്കിലും വന്നോട്ടെ പൊയ്ക്കോട്ടേ, നിങ്ങളെ വയനാട്ടുകാർക്കു അറിയാല്ലോ സഖാവേ, അത് പോരെ സഖാവേ നമുക്ക്. NB. നാളെ കോൺഗ്രസ് ഭരണത്തിൽ ഡി. സി. സി. സെക്രട്ടറി ഇത് പോലെ കാണിച്ചാലും മമ്മൂട്ടി ഇത് തന്നെ പറയും. അഹങ്കാരി ആണയാൾ." നിഷാദ് കോയ കൂട്ടിച്ചേർത്തു.


