'മലയാളം പഠിച്ചത് യൂട്യൂബ് വഴി, ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ ഗുരുമുഖങ്ങൾ': ​ഗുരു സോമസുന്ദരം

By Web TeamFirst Published Sep 5, 2022, 9:22 AM IST
Highlights

നീരജ എന്ന ചിത്രമാണ് നടന്റേതായി ഒടുവിൽ പ്രഖ്യാപിച്ച ചിത്രം.

'മിന്നൽ മുരളി' എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായി മാറിയ നടനാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ 'ഷിബു' എന്ന പ്രതിനായക വേഷമാണ് നടൻ ചെയ്തതെങ്കിലും കേരളക്കര ഇരുകയ്യും നീട്ടി ആ വില്ലനെ സ്വീകരിച്ചു. തമിഴിലൂടെ അഭിനയ ജീവിതം ആരംഭിച്ച ​ഗുരു സോമസുന്ദരം ഇപ്പോൾ മലയാള സിനിമയിലും സജീവമാകുകയാണ്. ഈ അവസരത്തിൽ മലയാളം വായിക്കാൻ പഠിച്ചതിനെ കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുന്ന നടന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

'മിന്നല്‍ മുരളി'യിലെ വില്ലന് ഇനി ആക്ഷന്‍ പറയുക മോഹന്‍ലാല്‍; ഗുരു സോമസുന്ദരം 'ബറോസി'ല്‍

യൂട്യൂബ് നോക്കിയാണ് മലയാളം വായിക്കാൻ പഠിച്ചതെന്നും ശേഷം മലയാള സിനിമയിൽ അഭിനയിച്ചപ്പോൾ കാര്യങ്ങൾ കുറച്ചു കൂടെ അനായാസമായി മാറിയെന്നും ഗുരു വീഡിയോയിൽ പറയുന്നു. മലയാള പുസ്തകങ്ങൾ വായിക്കാറുണ്ടെന്ന് പറഞ്ഞ ഗുരു, നിലവിൽ നടൻ മോഹൻലാൽ രചിച്ച ഗുരുമുഖങ്ങൾ എന്ന പുസ്തകമാണ് വായിക്കുന്നതെന്നും അറിയിച്ചു. 

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറയാണ് ​ഗുരു സോമസുന്ദരത്തിന്റേതായി റിലീസ് കാത്തിരിക്കുന്ന ഒരു ചിത്രം. ബിജു മേനോൻ ആണ് നായകൻ. സിനിമക്ക് വേണ്ടി മലയാളം വായിക്കാൻ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരുവിന്റെ വീഡിയോ വൈറൽ ആയിരുന്നു.

നീരജ എന്ന ചിത്രമാണ് നടന്റേതായി ഒടുവിൽ പ്രഖ്യാപിച്ച ചിത്രം. ഗുരു സോമസുന്ദരത്തോടൊപ്പം ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്‍മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് കെ രാമനാണ്.  

click me!