അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും ലാലേട്ടൻ വിസ്‍മയമാകുന്നു: ഹരീഷ് പേരടി

Published : Jul 10, 2022, 10:12 AM IST
അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും ലാലേട്ടൻ വിസ്‍മയമാകുന്നു: ഹരീഷ് പേരടി

Synopsis

'ഓളവും തീരവും' എന്ന സിനിമയിലാണ് ഹരീഷ് പേരടി ഇപ്പോള്‍ അഭിനയിക്കുന്നത്.  

അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചാലും മാറ്റിനിര്‍ത്താത്ത ആളാണ് മോഹൻലാല്‍ എന്ന് നടൻ ഹരീഷ് പേരടി. അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹൻലാല്‍ വിസ്‍മയാകുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്‍ബുക്കിലൂടെയാണ് ഹരീഷ് പേരടി ഇക്കാര്യം പറഞ്ഞത്. 'ഓളവും തീരവും' എന്ന സിനിമയില്‍ മോഹൻലാലിനൊപ്പം അഭിനയിക്കുകയാണ് ഇപ്പോള്‍ ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ ഫേസ്‍ബുക്ക് കുറിപ്പ് ഇങ്ങനെ

എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു...അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും...തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.

മലയാള സിനിമയെ സ്റ്റുഡിയോ ഫ്ളോറുകളില്‍ നിന്ന് ഔട്ട്ഡോറിലേക്ക് നയിച്ച ചിത്രമെന്ന് പേരുകേട്ട സിനിമയാണ് പി എന്‍ മേനോന്‍റെസംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും'. മലയാള സിനിമയിലെ 'റിയലിസ'ത്തിന് നാന്ദി കുറിച്ച ചിത്രമാണ് ഇത്. രചന എം ടി വാസുദേവന്‍ നായരുടേതായിരുന്നു. അഞ്ച് പതിറ്റാണ്ടിനിപ്പുറം ചിത്രത്തിന് ഒരു പുനരാഖ്യാനം ഉണ്ടാവുകയാണ്. പ്രിയദര്‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഓളവും തീരവും ഒറിജിനലില്‍ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുരനാഖ്യാനത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആ യിരിക്കും. എംടി-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ എന്ന കൗതുകമുണര്‍ത്തുന്ന കോമ്പിനേഷന്‍ കൂടിയാണ് ഇത്. 
എംടി കഥകളുടെ നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയാണ് ഇതില്‍ മറ്റൊന്ന്. ബിജു മേനോന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്.

'കുഞ്ഞാലിക്ക് ഹരീഷിന്റെ മുഖമാണെന്ന് പ്രിയൻസാർ പറഞ്ഞ അന്ന് ഉറങ്ങിയില്ല'; ഹരീഷ് പേരടി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ