Yaanai : അരുണ്‍ വിജയ്‍യുടെ 'യാനൈ' ഹിറ്റ്, മെയ്‍ക്കിംഗ് വീഡിയോ

Published : Jul 09, 2022, 11:37 PM IST
Yaanai : അരുണ്‍ വിജയ്‍യുടെ 'യാനൈ' ഹിറ്റ്, മെയ്‍ക്കിംഗ് വീഡിയോ

Synopsis

അരുണ്‍ വിജയ് നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് (Yaanai). 

അരുണ്‍ വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'യാനൈ'. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'യാനൈ' എന്ന ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ജൂലൈ ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്‍തത്. അരുണ്‍ വിജയ്‍യുടെ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം റിലീസിന് മുന്നേ ഹിറ്റായിരുന്നു.

വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിച്ചത്ത്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. എം എസ് മുരുഗരാജ്. ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീത അവകാശവും.

ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് 'സിങ്കം'  ഫെയിം സംവിധായകനായ ഹരിയുടെ 'യാനൈ'. എങ്കിലും മാസ് ചിത്രമായിട്ട് തന്നെയാണ് ചിത്രം ഒരുക്കിയത്. ഹരിയുടെ വൻ തിരിച്ചുവരവാണ് ചിത്രം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക.

Read More : രജനികാന്തും ഷാരൂഖ് ഖാനും, വിവാഹ ചടങ്ങിലെ ഫോട്ടോകള്‍ പുറത്തുവിട്ട് വിഘ്‍നേശ് ശിവൻ

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ