'പെണ്ണ് ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% പുരുഷൻമാരുടെയും ധാരണ': ഹരീഷ് പേരടി പറയുന്നു

By Web TeamFirst Published Oct 2, 2021, 3:14 PM IST
Highlights

പാല സെന്റ് തോമസ് കോളേജില്‍ സഹപാഠിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ആയിരുന്നു ഹരീഷിന്റെ പ്രതികരണം. 

പെൺകുട്ടികളെ നിർബന്ധമായും ചെറുപ്പം മുതൽ കായികാഭ്യാസങ്ങൾ പഠിപ്പിക്കണമെന്ന് നടൻ ഹരീഷ് പേരടി(hareesh peradi). പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മൂരാച്ചി പുരുഷന്മാരുടെയും ധാരണയെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പാല സെന്റ് തോമസ് കോളേജില്‍(pala st. thomas college) സഹപാഠിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ആയിരുന്നു ഹരീഷിന്റെ പ്രതികരണം. 

ഹരീഷ് പേരടിയുടെ വാക്കുകൾ

നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ നിർബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങൾ പഠിപ്പിക്കുക. ..കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാർഗ്ഗങ്ങൾ..പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷൻമാരുടെയും ധാരണ...അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ് ...ഇത്തരം വൈകാരിക ജൻമികളെ കീഴ്പ്പെടുത്താൻ പുതിയ കാലത്തിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുക...പുതിയ ജീവിതം കെട്ടിപടുക്കുക...ആശംസകൾ..

കഴിഞ്ഞ ദിവസമാണ് പാല സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത്. അതേസമയം, പ്രതി അഭിഷേക് ബൈജുവിനെ തെളിവെടുപ്പിന് ക്യാമ്പസില്‍ എത്തിച്ചു. തെളിവെടുപ്പിന് പൊലീസുമായി പ്രതി സഹകരിക്കുന്നുണ്ട്. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് അഭിഷേക് കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം, നിതിനയുടെ സംസ്ക്കാര ചടങ്ങുകള്‍ ബന്ധുവീട്ടില്‍ നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് നിതിനയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോട്ടം റിപ്പോർട്ടിലുള്ളത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അഭിഷേക് നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. 

click me!