വിജയ്‌യും തൃഷയും പരസ്പരം പ്രശംസിക്കുന്ന പഴയ അഭിമുഖങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുകയാണ്. Vijay and Trisha old video goes viral on social media.

തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയാണ് ഇപ്പോൾ തമിഴകത്തെ പ്രധാന ചർച്ചാ വിഷയം. 2021 മുതൽ തമിഴ് സിനിമാ ലോകത്തെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംഗീത ഹർജി നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വിജയ്‌ക്കെതിരെ ഉയർന്നുവരുന്നത്.

ഇപ്പോഴിതാ വിവാദങ്ങൾക്കിടെ തൃഷയുടെയും വിജയ്‍യുടെയും പഴയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചുകൊണ്ടിരിക്കുന്നത്.വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും തൃഷ ഇന്ത്യ ഗ്ലിറ്റ്‌സിനോട് പറഞ്ഞവാക്കുകളാണ് ചർച്ചയാവുന്നത്.

"ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല. വിവാഹത്തിന് മുൻപ് ഞാൻ നൂറുതവണ ചിന്തിക്കും. മറ്റൊരാളെ വേദനിപ്പിക്കാനോ അസന്തുഷ്ടമായ ജീവിതം നയിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. വിജയ്, കാലങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ ഫ്രണ്ടിനെ കാണുന്നത് പോലെയായിരുന്നു. അതേ കംഫര്‍ട്ടും സ്‌നേഹവും സൗഹൃദവും. എന്റെ ഇരുപത് വര്‍ഷത്തെ കരിയറില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര വിജയ്‌ക്കൊപ്പമായിരുന്നു. വീട് എന്നാല്‍ ഒരു ഇടമല്ലെന്നും ഒരു വ്യക്തിയാണെന്നാണ് പറയപ്പെടുന്നത്." തൃഷ പറയുന്നു.

അതേസമയം വിജയ് തൃഷയെ കുറിച്ച പറഞ്ഞ കാര്യവും ചർച്ചയായിരുന്നു. "ഒരു 20 കാരി നായികയാകുന്നത് വലിയ കാര്യമല്ല. എന്നാല്‍ ഒരു പെണ്‍കുട്ടി 20 വര്‍ഷമായി നായിക സ്ഥാനം നിലനിര്‍ത്തുന്നത് ചെറിയ കാര്യമല്ല. അതും അതേ ഊര്‍ജ്ജത്തോടേയും സൗന്ദര്യത്തോടേയും'' എന്നാണ് വിജയ് തൃഷയെക്കുറിച്ച് പറഞ്ഞത്. ഞാന്‍ ആരേക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. എല്ലാവരും കൈ വീശുക സാധാരണ ആളുകളെ പോലെയാണ്. പക്ഷെ അവള്‍ കൈ വീശുക രാജകുമാരിയെപ്പോലെയാണ്. നിങ്ങളെല്ലാം അത് ശ്രദ്ധിച്ചിട്ടുണ്ടാകും." എന്നാണ് വിജയ് തൃഷയെ കുറിച്ച് പറഞ്ഞത്.